27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കയര്‍ ഭൂവസ്ത്രം : പദ്ധതി അവലോകന സെമിനാര്‍ തിങ്കളാഴ്ച
Kerala

കയര്‍ ഭൂവസ്ത്രം : പദ്ധതി അവലോകന സെമിനാര്‍ തിങ്കളാഴ്ച

കയര്‍ ഭൂവസ്ത്ര പദ്ധതി വ്യാപിപ്പിക്കുന്നതിനായി കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി അവലോകന സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കയര്‍ ഭൂവസ്ത്ര പദ്ധതി അവലോകന സെമിനാര്‍ നവംബര്‍ എട്ട് തിങ്കളാഴ്ച രാവിലെ 9.30ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.
പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയുടെ ഊടുംപാവും ഉറപ്പിക്കുന്ന വിവിധങ്ങളായ പദ്ധതികളാണ് കയര്‍ വകുപ്പ് മുഖേന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. പരിസ്ഥിതി, മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും പരിസ്ഥിതി സൗഹൃദ ഉല്‍പന്നമെന്ന നിലയില്‍ കയര്‍ ഭൂവസ്ത്രം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കി വരുന്ന നീര്‍ത്തട സംരക്ഷണ പദ്ധതികള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ചേര്‍ന്ന് നടത്തുന്ന കൃഷി, മണ്ണ് സംരക്ഷണം, റോഡ് നിര്‍മാണം എന്നീ മേഖലകളിലെല്ലാം കയര്‍ ഭൂവസ്ത്ര പദ്ധതികള്‍ വിജയം കണ്ടു. ചെറിയ പ്രതലങ്ങളില്‍ നിന്നും ജലം ശേഖരിച്ച് സ്വന്തം പ്രതലത്തിലൂടെ വലിച്ചു കൊണ്ടുപോയി പുറത്തേക്കുകൊണ്ടു പോകാനും അതേസമയം അരിപ്പ പോലെ പ്രവര്‍ത്തിച്ച് മണ്ണൊലിപ്പ് തടയാനും സാധിക്കുമെന്നതാണ് കയര്‍ ഭൂവസ്ത്രത്തിന്റെ പ്രത്യേകത. കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 454885 ചതുരശ്ര മീറ്റര്‍ കയര്‍ഭൂവസ്ത്ര വിതാനത്തിനുള്ള ധാരണാപത്രം പഞ്ചായത്തുകളുമായി ഒപ്പു വെച്ചിരുന്നു. കൊവിഡ് സാഹചര്യത്തില്‍ മന്ദഗതിയിലായ പ്രവര്‍ത്തനങ്ങളെ ഏറ്റെടുത്ത് കരാര്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ടീച്ചറുടെ അധ്യക്ഷതയില്‍ നടക്കുന്ന അവലോകന സെമിനാറില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കയര്‍ വികസന ഡയറക്ടര്‍ വി ആര്‍ വിനോദ് മുഖ്യ പ്രഭാഷണം നടത്തും. തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതിയും, കയര്‍ ഭൂവസ്ത്ര വിതാനം-സാങ്കേതിക വശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും.

Related posts

കോവിഡ്​ രണ്ടാം തരംഗം; ഏപ്രില്‍ രണ്ടാംവാരത്തോടെ അതിതീവ്രമാകുമെന്ന്​ എസ്​.ബി.ഐ റിപ്പോർട്ട്………..

Aswathi Kottiyoor

മൂല്യവർദ്ധനവിലൂടെ വരുമാന വർദ്ധനവ് നേടുവാൻ കർഷകർക്ക് ആശയങ്ങൾ പകർന്നു നൽകും: മന്ത്രി പി പ്രസാദ്

Aswathi Kottiyoor

ആരോഗ്യനില മോശമായി; ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.*

Aswathi Kottiyoor
WordPress Image Lightbox