27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആ​റ​ളം ഫാ​മി​ലെ കു​ള​ത്തി​ൽ കാ​ട്ടാ​ന​ക്കു​ട്ടി​ ച​രി​ഞ്ഞനി​ല​യി​ൽ
Kerala

ആ​റ​ളം ഫാ​മി​ലെ കു​ള​ത്തി​ൽ കാ​ട്ടാ​ന​ക്കു​ട്ടി​ ച​രി​ഞ്ഞനി​ല​യി​ൽ

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ കു​ള​ത്തി​ൽ മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കാ​ട്ടാ​ന​ക്കു​ട്ടി​യെ ച​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഫാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ കു​ള​ത്തി​നു സ​മീ​പം കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​ൻ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​ക്കു​ട്ടി​യു​ടെ ജ​ഡം കു​ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.

വി​വ​ര​മ​റി​ഞ്ഞ് കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ സു​ധീ​ർ നേ​രോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ജ​ഡ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. എ​ടൂ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ന​വാ​സ് ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം കു​ള​ക്ക​ര​യി​ൽ കു​ഴി​യെ​ടു​ത്ത് ജ​ഡം സം​സ്‌​ക​രി​ച്ചു. ഫാ​മി​നു​ള്ളി​ൽ​ത്ത​ന്നെ ജ​നി​ച്ച ആ​ന​ക്കു​ട്ടി​യാ​ണി​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കാ​ട്ടാ​ന​ക്കൂ​ട്ടം കു​ള​ത്തി​ൽ വെ​ള്ളം കു​ടി​ക്കാ​നെ​ത്തി​യ​പ്പോ​ൾ നി​റ​യെ ചെ​ളി​യു​ള്ള കു​ള​ത്തി​ൽ ആ​ന​ക്കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം. ആ​ന​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ മ​റ്റ് ആ​ന​ക​ൾ കു​ള​ത്തി​നു​ചു​റ്റും ന​ട​ന്ന​തി​ന്‍റെ കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി. മൂ​ന്നു ദി​വ​സം മു​മ്പ് ഈ ​പ്ര​ദേ​ശ​ത്തു​നി​ന്ന് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ അ​ല​ർ​ച്ച കേ​ട്ട​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ആ​ന കൂ​ട്ട​മാ​യി ത​മ്പ​ടി​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ആ​രും ശ്ര​ദ്ധി​ച്ചി​ല്ല.

കൊ​ട്ടി​യൂ​ർ റേ​ഞ്ച​റി​നു പു​റ​മെ ഫോ​റ​സ്റ്റ​ർ​മാ​രാ​യ കെ. ​ജി​ജി​ൽ, സി.​കെ. മ​ഹേ​ഷ്, ആ​റ​ളം ഫാം ​സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, ആ​റ​ളം എ​സ്ഐ ഇ.​എ​സ്. പ്ര​സാ​ദ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ആ​റ​ളം ഫാം ​കാ​ട്ടാ​ന​ക​ളു​ടെ താ​വ​ള​മാ​യി​രി​ക്കു​ക​യാ​ണ്. 35 ആ​ന​ക​ളെ​ങ്കി​ലും ഫാ​മി​നു​ള്ളി​ൽ ഉ​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​വ​യെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളൊ​ന്നും ഫ​ലം കാ​ണു​ന്നി​ല്ല.

ഏ​താ​നും ദി​വ​സം മു​ൻ​പ് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന തെ​ങ്ങു​ചെ​ത്ത് തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യും ബൈ​ക്ക് ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

ലക്ഷം തീർഥാടകരെത്തി; ദർശനം സുഗമം

Aswathi Kottiyoor

കോവിഡ്: രാജ്യത്ത് പുതിയ കേസുകള്‍ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍.

Aswathi Kottiyoor

ഇന്ധനവില 100 കടന്നു,താരമായി ഇ-ഓട്ടോറിക്ഷകള്‍ ; രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പ്

Aswathi Kottiyoor
WordPress Image Lightbox