22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കെ റെയിൽ 22 വില്ലേജുകളിലൂടെ
kannur

കെ റെയിൽ 22 വില്ലേജുകളിലൂടെ

ജില്ലയിൽ സിൽവർലൈൻ അർധ അതിവേഗ റെയിൽപാത (കെ റെയിൽ) കടന്നുപോകുന്നത്‌ 22 വില്ലേജുകളിലൂടെ. 196 ഹെക്ടർ സ്ഥലമാണ്‌ ജില്ലയിൽ കെ റെയിലിനായി ഏറ്റെടുക്കുക. സ്ഥലമേറ്റെടുപ്പിനുള്ള സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസിന്‌ കണ്ണൂർ നഗരത്തിൽ കെട്ടിടം കണ്ടെത്തി. പ്രവർത്തനം ത്വരിതഗതിയിലാക്കാൻ ആദ്യഘട്ടത്തിൽ ആറ്‌ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്‌.
ന്യൂമാഹി മുതൽ പയ്യന്നൂർ വരെ 63 കിലോമീറ്ററിലാണ്‌ ജില്ലയിൽ കെ റെയിൽ കടന്നുപോകുന്നത്‌. കണ്ണൂർ താലൂക്കിലെ കണ്ണൂർ ഒന്ന്‌, കണ്ണൂർ രണ്ട്‌, എളയാവൂർ, ചെറുകുന്ന്‌, ചിറക്കൽ, എടക്കാട്‌, കടമ്പൂർ, കണ്ണപുരം, മുഴപ്പിലങ്ങാട്‌, പള്ളിക്കുന്ന്‌, പാപ്പിനിശേരി, വളപട്ടണം, കല്യാശേരി, പയ്യന്നൂർ താലൂക്കിലെ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, തലശേരി താലൂക്കിലെ ധർമടം, കോടിയേരി, തലശേരി, തിരുവങ്ങാട്‌, ന്യൂമാഹി വില്ലേജുകളിലൂടെയാണ്‌ കെ റെയിൽ.
നാലു വില്ലേജുകളിൽ അലൈൻമെന്റിൽ കല്ലിടൽ പൂർത്തിയായതായി സ്‌പെഷ്യൽ തഹസിൽദാർ വി കെ പ്രഭാകരൻ പറഞ്ഞു. ഈ ഭൂമിയിലൂടെയാകും ലൈൻ പോകുന്നുവെന്നതിന്റെ അറിയിപ്പാണിത്‌. സ്വകാര്യ കമ്പനികളെയാണ്‌ കല്ലിടുന്നതിന്‌ ചുമതലപ്പെടുത്തിയത്‌. ജില്ലയിൽ 2800 കല്ലുകളാണ്‌ സ്ഥാപിക്കേണ്ടത്‌.
സംസ്ഥാനത്താകെ 1,221 ഹെക്ടറാണ്‌ പദ്ധതിക്കായി ഏറ്റെടുക്കുക. വയനാട്‌, പാലക്കാട്‌, ഇടുക്കി ജില്ലകൾ ഒഴിച്ചുള്ള 11 ജില്ലകളിലൂടെയാണ്‌ കെ റെയിൽ. സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായ പദ്ധതിക്ക്‌ 63,941 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഏറ്റെടുക്കുന്ന ഭൂമിക്ക്‌ ഹെക്ടറിന്‌ 9.6 കോടി രൂപയാണ്‌ നഷ്‌ടപരിഹാരം നൽകുന്നത്‌. സംസ്ഥാനത്തെ വികസന ചരിത്രത്തിൽ ഏറ്റവും വലിയ തുകയാണിത്‌. ഭൂവുടമകൾക്ക്‌ ആശങ്കയ്‌ക്ക്‌ ഇടയില്ലാത്ത വിധമാകും ഭൂമി ഏറ്റെടുക്കുക.
പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം സെന്റർ ഫോർ എൻവയോൺമെന്റ്‌ ആൻഡ്‌ ഡവലപ്‌മെന്റാണ്‌ നടത്തിയത്‌. സിആർസെഡ്‌ സോണുകളെയും കണ്ടൽക്കാടുകളെയും കുറിച്ചുള്ള പഠനം നാഷണൽ സെന്റർ ഫോർ സസ്‌റ്റൈനബിൾ കോസ്‌റ്റൽ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്‌.
നിലവിലുള്ള റെയിൽ പാതയ്‌ക്ക്‌ സമാന്തരമായാണ്‌ ഭൂരിഭാഗം ദൂരവും കെ റെയിൽ വരുന്നത്‌. വലിയ വളവുകൾ ഉള്ള സ്ഥലങ്ങളിൽ മാത്രമാണ്‌ നിലവിലുള്ള പാത വിട്ട്‌ സഞ്ചരിക്കുക. പ്രവൃത്തിയുടെ പുരോഗതി എല്ലാ ആഴ്‌ചയും വിലയിരുത്തുന്നുണ്ട്‌.

Related posts

ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ്; 400 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

വാക്സിൻ: ഇ​ന്നും നാ​ളെ​യും സെ​ക്ക​ന്‍​ഡ് ഡോ​സ് മാ​ത്രം

സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ട്രീ ​മ്യൂ​സി​യം പ​ച്ച​ത്തു​രു​ത്ത് വി​പു​ലീ​ക​രി​ക്കും

Aswathi Kottiyoor
WordPress Image Lightbox