പെൻഷൻ പരിഷ്കരണത്തിന്റെ പ്രാബല്യ തീയതിയായ 2019 ജൂലൈ ഒന്നിനു ശേഷം വിരമിച്ച സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിക്കുന്നതിനുള്ള മാർഗനിർദേങ്ങൾ ധനവകുപ്പ് പുറത്തിറക്കി. 2019 ജൂലൈ ഒന്നിനു ശേഷം വിരമിക്കുകയും പ്രീ–റിവൈസ്ഡ് സ്കെയിലിൽ പെൻഷൻ ആനുകൂല്യങ്ങൾ അംഗീകരിച്ച് ലഭിക്കുകയും ചെയ്തവരുടെ പെൻഷൻ പുതുക്കിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർണയിച്ച് അക്കൗണ്ടന്റ് ജനറലിനു സമർപ്പിക്കാം. ഇതിനുള്ള സംവിധാനം പ്രിസം സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തി.
വിരമിച്ച നോൺ ഗസറ്റഡ് ജീവനക്കാർ പ്രിസം മുഖേന പെൻഷൻ പുനർനിർണയിക്കണം. തുടർന്ന് അംഗീകാരത്തിനായി അക്കൗണ്ടന്റ് ജനറലിനു സമർപ്പിക്കാം. വിരമിച്ച ഗസറ്റഡ് ഉദ്യോഗസ്ഥർ പ്രിസം മുഖേന പുനർനിർണയിച്ച് സമർപ്പിക്കേണ്ടതില്ല. പകരം അക്കൗണ്ടന്റ് ജനറൽ തന്നെ പെൻഷൻ പുനർനിർണയിച്ചു നൽകും. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800 425 1857