• Home
  • Kerala
  • കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം
Kerala

കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം

ടൂറിസം വകുപ്പിന്‍റെ ഉത്തരവാദിത്ത ടുറിസം മിഷന്‍ നടപ്പിലാക്കുന്ന അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്കാരത്തില്‍ ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണം എന്ന വിഭാഗത്തിലാണ് അയ്മനം മാതൃകാ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍റ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നതാണ്. കുമരകത്തെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കും വിധം പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. അതിനുശേഷം ഇപ്പോള്‍ അയ്മനവും ലോകത്തിന്‍റെ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്.
ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി അയ്മനത്ത് വിവിധ ഹോംസ്റ്റേകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഗ്രാമീണ ജീവിതം, പക്ഷി നിരീക്ഷണം, ഗ്രാമ യാത്ര, നെല്‍പ്പാടങ്ങളിലൂടെ നടത്തം, സൈക്കിള്‍ സവാരി എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളാണ് അയ്മനത്ത് നടപ്പാക്കി വരുന്നത്. പ്രദേശത്തെ പരമ്പരാഗത ഉത്സവങ്ങളും കലാരൂപങ്ങളും ഉള്‍പ്പെടുത്തി കള്‍ച്ചറല്‍ എകസ്പീരിയന്‍സ് പാക്കേജുളും ഉണ്ട്.
കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് തിരിച്ചുവരവിന്‍റെ പാതയിലുള്ള കേരള ടൂറിസത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പുരസ്ക്കാരം കൂടുതല്‍ ഈര്‍ജ്ജം പകരുമെന്ന് പ്രതീക്ഷിക്കുന്നു.

Related posts

കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവം; മരണകാരണം വ്യക്തമാകുക പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം: മന്ത്രി എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

അട്ടപ്പാടി മധു കേസ് അഭിഭാഷകൻ രാജേഷ് എം മേനോന് വേതനം അനുവദിച്ച് സർക്കാർ ഉത്തരവ്

Aswathi Kottiyoor

റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്

Aswathi Kottiyoor
WordPress Image Lightbox