21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട്
kannur

വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട്

മഴ തുടരുന്നതിനാല്‍ ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ നാല്) കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍, വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ കരുതി മാറി താമസിക്കാന്‍ തയ്യാറാവണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കേണ്ടതുമാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടില്ല. പുഴയോരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ അണക്കെട്ടുകള്‍ തുറക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

Related posts

കുട്ടികൾക്കൊപ്പം കണ്ണൂർ: മയക്കുമരുന്ന് മാഫിയക്ക് കടിഞ്ഞാണിടാൻ ഒരുവർഷത്തെ പദ്ധതിയുമായി പൊലീസ്

Aswathi Kottiyoor

പാ​ൽ​ച്ചുരം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണിക്ക് ന​ട​പ​ടി​ തു​ട​ങ്ങി

Aswathi Kottiyoor

ആ​റ​ളം: പോ​ലീ​സ് ന​യ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ

Aswathi Kottiyoor
WordPress Image Lightbox