27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേ​ന്ദ്രം കൂ​ടു​ത​ൽ ഫ​ണ്ട് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി സ്തം​ഭി​ക്കു​മെ​ന്നു മ​ന്ത്രി
Kerala

കേ​ന്ദ്രം കൂ​ടു​ത​ൽ ഫ​ണ്ട് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി സ്തം​ഭി​ക്കു​മെ​ന്നു മ​ന്ത്രി

കേ​ന്ദ്ര​സ​ർ​ക്കാ​ർ കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി സ്തം​ഭി​ക്കു​മെ​ന്നു ത​ദ്ദേ​ശ മ​ന്ത്രി​ക്കു വേ​ണ്ടി നി​യ​മ​സ​ഭ​യി​ൽ മ​റ​പ​ടി പ​റ​ഞ്ഞ മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം 1.14 ല​ക്ഷം കോ​ടി​യാ​ണ് പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്രം വ​ക​യി​രു​ത്തി​യ​തെ​ങ്കി​ൽ ഇ​ക്കൊ​ല്ലം 73,000 കോ​ടി മാ​ത്ര​മാ​ണ്. നീ​ക്കി​വ​ച്ച തു​ക​യു​ടെ 95 ശ​ത​മാ​ന​വും ചെ​ല​വി​ട്ടു. ഇ​നി അ​ഞ്ച് മാ​സം അ​വ​ശേ​ഷി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം എ​ട്ടു കോ​ടി തൊ​ഴി​ൽ​ദി​ന​ങ്ങ​ളാ​ണ് അ​നു​വ​ദി​ച്ച​തെ​ങ്കി​ലും കോ​വി​ഡ് പാ​ക്കേ​ജി​ൽ പെ​ടു​ത്തി 10.23കോ​ടി തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. ഇ​ക്കൊ​ല്ലം 7.5 കോ​ടി തൊ​ഴി​ൽ​ദി​ന​ങ്ങ​ളാ​ണ് കേ​ന്ദ്രം അം​ഗീ​ക​രി​ച്ച​ത്. 3827 കോ​ടി വി​ഹി​തം പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് 1572 കോ​ടി​യാ​ണ് കി​ട്ടി​യ​ത്.

കേ​ന്ദ്രം അ​നു​വ​ദി​ച്ച തു​ക​യും സം​സ്ഥാ​ന ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ തു​ക​യും പൂ​ർ​ണ​മാ​യി ചെ​ല​വി​ട്ടു. തൊ​ഴി​ലെ​ടു​ത്ത​വ​ർ​ക്ക് 305.5 കോ​ടി കു​ടി​ശി​ക ന​ൽ​കാ​നു​മു​ണ്ട്. ഏ​പ്രി​ൽ മു​ത​ൽ ജാ​തി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​ത്. പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 100 ദി​വ​സം തൊ​ഴി​ൽ ന​ൽ​കേ​ണ്ടി​ട​ത്ത് ട്രൈ​ബ​ൽ പ്ല​സ് പ​ദ്ധ​തി​യി​ലൂ​ടെ അ​ധി​ക​വ​രു​മാ​ന​ത്തി​നാ​യി നൂ​റു​ദി​വ​സ​ത്തെ തൊ​ഴി​ൽ കൂ​ടി ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ൾ പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ന്ദ്രം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നി​ല്ല.

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യ ശേ​ഷ​മാ​ണ് മ​റ്റു​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ഹി​തം അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ലെ എ​തി​ർ​പ്പ് കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ സ​ബ്മി​ഷ​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Related posts

മുതിർന്ന പൗരന്മാർക്ക് ഇനി ട്രെയിൻ നിരക്കിൽ ഇളവില്ല; ഭിന്നശേഷിക്കാരുടെ ഇളവുകൾ തുടരും.

Aswathi Kottiyoor

10 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടി കൂടി

Aswathi Kottiyoor

ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തും

Aswathi Kottiyoor
WordPress Image Lightbox