24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാടുകയറി സിഗ്നൽ ബോർഡുകൾ – വെട്ടി വൃത്തിയാക്കി സിവിൽ ഡിഫൻസ് സംഘം
Iritty

കാടുകയറി സിഗ്നൽ ബോർഡുകൾ – വെട്ടി വൃത്തിയാക്കി സിവിൽ ഡിഫൻസ് സംഘം

ഇരിട്ടി : കാടുകയറി മറച്ച സിഗ്നൽ ബോർഡുകളും അപകടകരമാവിധം കാടായിമാറിയ റോഡരികുകളും ഇരിട്ടി സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. തലശ്ശേരി – വളവുപാറ അന്തർ സംസ്ഥാന പാതയിലെ മാടത്തിൽ മുതൽ കൂട്ടുപുഴ വരെയുള്ള റോഡിലെ കാടുകയറിയ സിഗ്നൽ ബോർഡുകളും റോഡിലേക്ക് കയറിയ കാടുകളുമാണ് വെട്ടി മാറ്റി ശുചീകരിച്ചത് . ഇരിട്ടി സിവിൽ ഡിഫൻസിന്റെ ‘അപകട രഹിതം സുരക്ഷിത യാത്ര’ കാമ്പെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം.
ഇരിട്ടി അഗ്നി രക്ഷാ നിലയം അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്. ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ സന്ദീപ്‌ വള്ളിത്തോട് , സിവിൽ ഡിഫൻസ് റീജിണൽ ചീഫ് വാർഡൻ അനീഷ് കീഴ്പ്പള്ളി, ഇരിട്ടി നിലയം പോസ്റ്റ് വാർഡൻ ബി. അരുൺ , ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഡോളമി മുണ്ടാനൂർ തുടങ്ങിയവരും സിവിൽ ഡിഫൻസ് അംഗങ്ങൾക്കൊപ്പം ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി.

Related posts

പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഇരിട്ടി മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ഇരിട്ടി നഗരസഭ; ഹരിത കർമ്മ സേന സമ്പൂർണ്ണ വാതിൽപ്പടി ശേഖരണം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

റോഡു തകർച്ചയ്‌ക്കെതിരെ വാഴ നട്ടു പ്രതിഷേധിച്ചു

Aswathi Kottiyoor
WordPress Image Lightbox