26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഓൺലൈൻ ഗെയിമിന് അടിമപ്പെ‌ടുന്ന കുട്ടികളെ രക്ഷിക്കാൻ ഡിജിറ്റൽ ഡി അഡിക്​ഷൻ സെൻററുകൾ
Kerala

ഓൺലൈൻ ഗെയിമിന് അടിമപ്പെ‌ടുന്ന കുട്ടികളെ രക്ഷിക്കാൻ ഡിജിറ്റൽ ഡി അഡിക്​ഷൻ സെൻററുകൾ

ഓൺലൈൻ ഗെയിമിന് അടിമപ്പെ‌ടുന്ന കുട്ടികളെ സമൂഹത്തി​െൻറ മുഖ്യധാരയിലെത്തിക്കാൻ പൊലീസ്​ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി അഡിക്​ഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റേഞ്ച്​ തലത്തിൽ ആരംഭിക്കുന്ന ​േ​കന്ദ്രങ്ങൾ എല്ലാ ജില്ലയിലും വ്യാപിപ്പിക്കും. ഗെയിമുകൾക്ക്​ അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം കൃത്യമായി പരിശോധിച്ചിട്ടില്ല.

ജില്ലതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന കേസിൽ​ ജില്ല ശിശു സംക്ഷണ യൂനിറ്റ്, ഡിസിട്രിക്ട‌് റിസോഴ്സ് സെൻറർ എന്നിവ മുഖാന്തരം ഇടപെ‌ടൽ നടത്തുന്നുണ്ട്​. വനിത ശിശുവികസന വകുപ്പിന്​ കീഴിൽ വിപുല ​േപരൻറിങ്​ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. ​േകരള പൊലീസി​െൻറ സോഷ്യൽ പൊലീസിങ്​ ഡയറക്​ട​േററ്റിന്​ കീഴിൽ ‘ചിരി’ എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്​ ലൈനും സജ്ജമാക്കി​.

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ 12,000 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി​. ഇത്തരം കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യത്തിൽ 19 സൈബർ പൊലീസ് സ്​റ്റേഷനുകൾ, മൂന്ന്​ സൈബർ ‍ഡോമുകൾ, ഹൈ‌ടെക് സൈബർ ക്രൈം എൻക്വയറി സെൽ എന്നിവ സംയോജിപ്പിച്ച് സൈബർ ക്രൈം ഇൻ​െവസ്​റ്റിഗേഷൻ ഡിവിഷൻ (സി.സി.ഐ.ഡി) ആരംഭിക്കും. സാ​േങ്കതിക സഹായം നൽകാൻ സൈബർ ഓപറേഷൻ ആൻഡ് സെക്യൂരിറ്റി ഡിവിഷൻ (സി.ഒ.എസ്.ഡി) ആരംഭിക്കുന്നത്​ പരിശോധിച്ചുവരികയാണ്​.

തിരുവനന്തപുരത്ത്​ സൈബർ സെക്യൂരിറ്റി സെൻറർ ആരംഭിക്കുന്നതിന്​ മൂന്നു കോടി രൂപയുടെ ഭരണാനുമതിയായി. സോഷ്യൽ മീഡിയ അനലൈസിങ്​ ലാബിന്​ ഒരു കോടിയും വകയിരുത്തി​.

Related posts

ബിഎസ്എന്‍എല്‍ കേബിളുകള്‍ മോഷണം തുടരുന്നു, സേവനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു

Aswathi Kottiyoor

പൊതുജനാരോഗ്യ ബിൽ: നിയമസഭാ സെലക്ട് കമ്മിറ്റി സിറ്റിങ് നാലിന്

Aswathi Kottiyoor

വ​ര്‍​ക്ക് ഫ്രം ​ഹോം രീതിയിലൂടെ തൊ​ഴി​ല​വ​സ​ര​ം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox