24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഓ​ട്ടോ​ചാ​ർ​ജ് വ​ർ​ധ​ന ; ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേടി
Kerala

ഓ​ട്ടോ​ചാ​ർ​ജ് വ​ർ​ധ​ന ; ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേടി

ക​ണ്ണൂ​ർ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന് ആ​നു​പാ​തി​ക​മാ​യി ഓ​ട്ടോ​റി​ക്ഷ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്ത് സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​മാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ​യ​ച്ചു. യൂ​ണി​യ​ൻ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ല​ക്ഷ്മ​ണ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.
2018ൽ ​ഓ​ട്ടോ​റി​ക്ഷ ചാ​ർ​ജ് പ​രി​ഷ്ക​രി​ക്കു​മ്പോ​ൾ പെ​ട്രോ​ൾ -ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് യ​ഥാ​ക്ര​മം 71 രൂ​പ​യും 63 രൂ​പ​യു​മാ​യി​രു​ന്നു. എന്നാൽ നിലവിലെ ​വ​ർ​ധ​ന​വി​ന് ആ​നു​പാ​തി​ക​മാ​യി ഓ​ട്ടോ​റി​ക്ഷ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രുത​ര​ത്തി​ലും തൊ​ഴി​ലെ​ടു​ത്ത് മു​ന്നോ​ട്ടുപോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽക്കു​ന്ന​തെ​ന്ന് യൂ​ണി​യ​ൻ കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

കൊല്ലം പുനലൂരിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീ പിടിച്ചു

Aswathi Kottiyoor

രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു

Aswathi Kottiyoor

സാധാരണക്കാർക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കും; ടോട്ടെക്‌സ് മാതൃക ഒഴിവാക്കും

Aswathi Kottiyoor
WordPress Image Lightbox