27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ദൂരദർശൻ കേന്ദ്രങ്ങൾ പൂട്ടി ; അനിശ്‌ചിതത്വത്തിൽ എൺപതോളം ജീവനക്കാർ
Kerala

ദൂരദർശൻ കേന്ദ്രങ്ങൾ പൂട്ടി ; അനിശ്‌ചിതത്വത്തിൽ എൺപതോളം ജീവനക്കാർ

സാങ്കേതികവിദ്യ കാലോചിതമാക്കാനെന്നപേരിൽ ഒന്നിന്‌ പ്രവർത്തനം അവസാനിപ്പിച്ച ദൂരദർശൻ കേന്ദ്രങ്ങളിലെ എൺപതോളം ജീവനക്കാരുടെ പുനർവിന്യാസം അനിശ്‌ചിതത്വത്തിൽ. ഭൂതലസംപ്രേഷണം അവസാനിപ്പിച്ച്‌ അടച്ചുപൂട്ടിയ കൊച്ചി, കണ്ണൂർ, കോഴിക്കോട്‌, പത്തനംതിട്ട നിലയങ്ങളിലെ ഡയറക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരാണ്‌ ജോലിയും ഓഫീസും ഇല്ലാതെ വീടുകളിൽ കഴിയുന്നത്‌. ഓഫീസ്‌ പൂട്ടലിനൊപ്പം ജീവനക്കാരെ പുനർവിന്യസിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഉത്തരവ്‌ വന്നിട്ടില്ല.

ഡയറക്‌ടർ, അസിസ്‌റ്റന്റ്‌ എൻജിനിയർമാർ, ടെക്‌നീഷ്യൻമാർ, ക്ലർക്ക്‌, പ്യൂൺ തസ്‌തികയിലുള്ള ജീവനക്കാർക്കാണ്‌ പണിയില്ലാതായത്‌. നാലിടത്തുമായി നൂറോളം ജീവനക്കാരുണ്ട്‌. കുറച്ചുപേർക്ക്‌ ആകാശവാണിയിലേക്കും മറ്റും നേരത്തേ പുനർനിയമനം കിട്ടി. മറ്റുള്ളവരെ കേന്ദ്രങ്ങൾ പൂട്ടുന്നതോടെ പുനർവിന്യസിക്കുമെന്നാണ്‌ പ്രസാർഭാരതിയുടെ ഉത്തരവുകളിൽ പറഞ്ഞിരുന്നത്‌. ഒക്‌ടോബർ 31 അവസാന പ്രവൃത്തിദിവസമായി നേരത്തേ ഉത്തരവ്‌ ഇറങ്ങിയിരുന്നു. എന്നാൽ, ഏതാനും ദിവസം മുമ്പുമാത്രമാണ്‌ ജീവനക്കാരുടെ പുനർവിന്യാസം തീരുമാനിക്കാൻ സമിതിയെ നിയോഗിച്ചത്‌.

Related posts

കിട്ടുന്നിടത്തുനിന്നെല്ലാം വായ്‌പ വാങ്ങുന്ന നില പലരും സ്വീകരിക്കുന്നു; ഇവരെ എളുപ്പത്തില്‍ വഞ്ചിക്കാനാകുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

വൈദ്യുതി വാങ്ങൽ കരാർ തർക്കം ; റെഗുലേറ്ററി കമീഷൻ അദാലത്ത്‌ ഉടൻ

Aswathi Kottiyoor

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി

Aswathi Kottiyoor
WordPress Image Lightbox