24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • വി​ധ​വ​ക​ളു​ടെ പു​നര്‍​വി​വാ​ഹ​ത്തി​ന് പോ​ര്‍​ട്ട​ല്‍ ത​യാ​റാ​ക്കും
kannur

വി​ധ​വ​ക​ളു​ടെ പു​നര്‍​വി​വാ​ഹ​ത്തി​ന് പോ​ര്‍​ട്ട​ല്‍ ത​യാ​റാ​ക്കും

ക​ണ്ണൂ​ർ: വി​ധ​വ​ക​ളു​ടെ പു​ന​ര്‍​വി​വാ​ഹ​ത്തി​ന് വി​ഡോ ഹെ​ല്‍​പ് ഡ​സ്‌​ക് മു​ഖേ​ന പോ​ര്‍​ട്ട​ല്‍ ത​യാ​റാ​ക്കാ​ന്‍ ജില്ലാക​ള​ക്‌ടര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ നട​ന്ന വി​ഡോ​സെ​ല്‍ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. വി​ഡോ​സെ​ല്ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള വി​ധ​വ​ക​ളെ വി​വി​ധ തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ സ്വ​യംപ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​ന് വി​ഡോ സെ​ല്‍ മു​ഖേ​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​കും സ്വ​യംതൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ക. ജി​ല്ല​യി​ലെ വി​ധ​വ​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ മു​ഖേ​ന അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ത​ത് പ്ര​ദേ​ശ​ത്തെ വി​ധ​വ​ക​ളു​ടെ പ​ട്ടി​ക ശേ​ഖ​രി​ക്കും.
വി​ഡോ​സെ​ല്ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഡ്രൈ​വിം​ഗി​ൽ താ​ത്​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
ഇ​തു​വ​രെ 744 വി​ധ​വ​ക​ളാ​ണ് വി​ഡോ​സെ​ല്ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
ക​ള​ക്‌ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ത​ല​ശേരി സ​ബ് ക​ളക്‌ട​ര്‍ അ​നു​കു​മാ​രി, വു​മ​ണ്‍ പ്രൊ​ട്ട​ക്‌ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​സു​ല​ജ, ത​ളി​പ്പ​റ​മ്പ് ആ​ര്‍​ഡി​ഒ ഇ.​പി. മേ​ഴ്‌​സി, ലേ​ഡി ലീ​ഗ​ല്‍ എ​ക്‌​സ്‌​പേ​ര്‍​ട്ട് ആ​ര്‍.​എ​സ്. സു​ജി​ത, ഡി​എം​ഒ പ്ര​തി​നി​ധി ഡോ. ​ബി. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതി; പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഏഴിന്

Aswathi Kottiyoor

ആറളം ഫാം തൊഴിലാളികൾക്ക്‌ 
ശമ്പളകുടിശ്ശിക നൽകാൻ 1.5 കോടി

Aswathi Kottiyoor

ആർ.എസ്.എസ് കേന്ദ്രത്തിൽ നിന്നും വാളുകളും ബോംബുകളും കണ്ടെടുത്ത സംഭവo : നിസ്സംഗത വെടിഞ്ഞ് ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ റഫീഖ് കീച്ചേരി ആവശ്യപ്പെട്ടു………….

Aswathi Kottiyoor
WordPress Image Lightbox