25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആദ്യ ദിനമെത്തിയത് 12 ലക്ഷം കുട്ടികൾ; കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ ആശങ്ക വേണ്ടെന്ന് മന്ത്രി
Kerala

ആദ്യ ദിനമെത്തിയത് 12 ലക്ഷം കുട്ടികൾ; കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ ആശങ്ക വേണ്ടെന്ന് മന്ത്രി

ജനകീയാഘോഷമായി സ്കൂളുകൾ തുറന്ന ആദ്യദിവസം സ്കൂളിലെത്തിയത് 12.08 ലക്ഷം കുട്ടികളെന്ന് വിദ്യാഭ്യാസവകുപ്പ്. ഇതിൽ ഒന്നാം ക്ലാസിലെ 1. 11 ലക്ഷം കുട്ടികളും രണ്ടാം ക്ലാസിലെ 1.07 ലക്ഷം കുട്ടികളും ആദ്യമായി സ്കൂളിലെത്തിയവരാണ്. ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രകൃതിദുരന്ത ബാധിത മേഖലകളിലൊഴികെ എല്ലായിടത്തും പ്രവേശനോത്സവം നടന്നു. പത്താം ക്ലാസിലാണ് ഏറ്റവും കൂടുതൽ കുട്ടികളെത്തിയത്‌; 2.37 ലക്ഷം.

സംസ്ഥാനത്ത് ആകെ 42 ലക്ഷം സ്കൂൾ വിദ്യാർഥികളാണുള്ളത്. ക്ലാസിലെ എല്ലാ കുട്ടികളും ഒരേദിവസം ഹാജരാകേണ്ടതില്ല. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനാൽ രണ്ടും ചിലയിടത്ത് മൂന്നും ഷിഫ്റ്റാണ്. 131 എണ്ണം ഒഴികെ എല്ലാ സ്കൂളുകളും തുറന്നു. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ 144531 അധ്യാപകര്‍ ഹാജരായി. ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി 28314 അധ്യാപകരും ഹാജരായി.

സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ ജിഎൽപി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ ആശങ്ക വേണ്ടെന്നും എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ സർക്കാർ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

Related posts

പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതി

Aswathi Kottiyoor

ശബരിമല വികസനം: പദ്ധതികൾ തയാറാക്കുന്നതിൽ പാളിച്ച; കേന്ദ്രം അനുവദിച്ച 80 കോടി പാഴാകുന്നു

Aswathi Kottiyoor

ഒറ്റത്തവണ പ്ലാസ്റ്റിക്കിന്‌ ഗുഡ്‌ബൈ

Aswathi Kottiyoor
WordPress Image Lightbox