കൊട്ടിയൂര്‍:സിപിഐഎം പേരാവൂര്‍ ഏരിയ സമ്മേളനത്തിന് കൊട്ടിയൂരില്‍ തുടക്കമായി.കര്‍ഷക തൊഴിലാളി നേതാവും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എം. കണ്ണന് നഗറിലാണ് സമ്മേളനം.രാവിലെ സമ്മേളന നഗരിയില്‍ സി പി ഐ എം ഏരിയ കമ്മിറ്റി അംഗം കെ.വത്സന് പതാക ഉയര്‍ത്തി. തുടര്‍ന്ന് ടി.കെ ബാഹുലേയന് രചനയും സംഗീതവും നിര്‍വ്വഹിച്ച് ശാരിക ബേബി നൃത്ത സംവിധാനം നിര്‍വ്വഹിച്ച സ്വാഗത ഗാനവും സംഗീത ശില്‍പ്പവും നടന്നു. സമ്മേളനം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ഉദ്ഘാടനം ചെയ്തു.കെ.സുധാകരന് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍. ഷംസീര്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വത്സന് പനോളി, പി. ഹരീന്ദ്രന്‍, പി. പുരുഷോത്തമന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. കൃഷ്ണന്, വി.ജി. പത്മനാഭന്, കെ .ശ്രീധരന്, കൊട്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എസ് നിധിന് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.രക്ത സാക്ഷി പ്രമേയം അഡ്വ.എം.രാജനും അനുശോചന പ്രമേയം എം.എസ് വാസുദേവനും അവതരിപ്പിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 11 ലോക്കല്‍ സമ്മേളനങ്ങളില്‍ തെരഞ്ഞെടുത്ത 135 പേരും ഏരിയ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി അംഗങ്ങളുമടക്കം 165 പേര് പങ്കെടുക്കുന്നുണ്ട്.സമ്മേളനം നാളെ സമാപിക്കും