ഇരിട്ടി : വിദ്യാലയം തുറക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥിനികൾ തെർമ്മൽ സ്കാനറും മാസ്ക്കുകളും തങ്ങൾ പഠിക്കുന്ന സ്‌കൂളിന് സമർപ്പിച്ച് മാതൃകയായി. കീഴൂർ നിവേദിതാ വിദ്യാലയത്തിലെ നാലാം ക്‌ളാസ് വിദ്യാർത്ഥിനി എം. എസ് . ദേവനന്ദയും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അമന്വയയുമാണ് വിദ്യാലയത്തിലേക്കാവശ്യമായ തെർമ്മൽ സ്കാനറും മാസ്ക്കുകളും വിദ്യാലയത്തിന് സമർപ്പിച്ചത്. വിദ്യാർത്ഥിനികളിൽ നിന്നും വിദ്യാലയ സമിതി അദ്ധ്യക്ഷൻ എം. ഹരീന്ദ്രനാഥ്, പി.പി. ക്ഷേമചന്ദ്രൻ എന്നിവർ ഇവ ഏറ്റുവാങ്ങി. എ. പത്മനാഭൻ, കെ. പി. കുഞ്ഞി നാരായണൻ, വി. പ്രഭാകരൻ, എം. ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
previous post