ദക്ഷിണ റെയിൽവേയിൽ തിങ്കൾ മുതൽ 23 ട്രെയിനിൽ ജനറൽ അൺ റിസർവ്‌ഡ് സെക്കൻഡ് ക്ലാസ് കോച്ചുകൾ. 10 മുതൽ നാല് ട്രെയിനിലും ജനറൽ കോച്ചുകളുണ്ടാകും.
06326–-6325 കോട്ടയം–-നിലമ്പൂർ–-കോട്ടയം (അഞ്ച്), 06304–-6303 തിരുവനന്തപുരം–-എറണാകുളം–- തിരുവനന്തപുരം (നാല്), 06302–-6301 തിരുവനന്തപുരം–-ഷൊർണൂർ–- തിരുവനന്തപുരം (ആറ്), 06308–-637 കണ്ണൂർ–- ആലപ്പുഴ–- കണ്ണൂർ (അഞ്ച്), 02627 തിരുവനന്തപുരം–-തിരുച്ചിറപ്പള്ളി–-തിരുവനന്തപുരം (നാല്), 06850–-6849 രാമേശ്വരം–-തിരുച്ചിറപ്പള്ളി–- രാമേശ്വരം (നാല്), 06305–-6306 എറണാകുളം–- കണ്ണൂർ–- എറണാകുളം (ആറ്), 06308 –-6307 കണ്ണൂർ–- ആലപ്പുഴ –- കണ്ണൂർ (ആറ്), 06089–-6090 ചെന്നൈ സെൻട്രൽ–- ജോലാർപേട്ട (ആറ്), 06844–- 06843 പാലക്കാട് ടൗൺ–- തിരുച്ചിറപ്പള്ളി–- പാലക്കാട് ടൗൺ (ആറ്), 06607–-6608 കണ്ണൂർ–- കോയമ്പത്തൂർ–- കണ്ണൂർ (നാല്), 06342–-6341 തിരുവനന്തപുരം–- ഗുരുവായൂർ–- തിരുവനന്തപുരം (നാല്), 06366 നാഗർകോവിൽ–- കോട്ടയം (അഞ്ച്). ഇതിനുപുറമെ 06324 –-6323 മംഗളൂരു–- കോയമ്പത്തൂർ–- മംഗളൂരു, 06321–- 6322 നാഗർകോവിൽ–- കോയമ്പത്തൂർ–- നാഗർകോവിൽ ട്രെയിനുകളിൽ 10 മുതൽ നാല് സെക്കൻഡ് ക്ലാസ് കോച്ച് വീതവുമുണ്ടാകും.*പാലക്കാട് ഡിവിഷനുകീഴിൽ തിങ്കൾമുതൽ കൂടുതൽ ട്രെയിനുകളിൽ സീസൺ ടിക്കറ്റ് ലഭിക്കും. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ച സീസൺ ടിക്കറ്റ് രണ്ടു മാസംമുമ്പാണ് ചില ട്രെയിനുകളിൽ പുനരാരംഭിച്ചത്.