കണ്ണൂർ: കോവിഡിനെത്തുടര്‍ന്നുള്ള ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കുട്ടികള്‍ സ്കൂളിലെത്തുമ്പോള്‍ കരുതലും ജാഗ്രതയും വേണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ആരോഗ്യവകുപ്പ്. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും മറ്റ് പല വകുപ്പുകളുമായി ചര്‍ച്ച ചെയ്താണ് മാര്‍ഗരേഖ തയാറാക്കിയത്. രക്ഷകര്‍ത്താക്കളുടേയും അധ്യാപകരുടേയും മികച്ച കൂട്ടായ്മയാണ് സ്കൂളിന്റെ നടത്തിപ്പിലും ഇനിയുള്ള കോവിഡ് പ്രതിരോധത്തിലും മുഖ്യമെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖ വ്യക്തമാക്കുന്നു.
മറക്കരുതേ ഈ കാര്യങ്ങള്‍……….
Uബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം ക്ലാസുകള്‍ നടത്തുക.
Uഓരോ ബബിളിലുള്ളവര്‍ അതാത് ദിവസം മാത്രമേ സ്കൂളില്‍ എത്താവൂ.
U പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്കൂളില്‍ പോകരുത്.
U മാസ്ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. ഡബിള്‍ മാസ്ക് അല്ലെങ്കില്‍ എന്‍ 95 മാസ്ക് ഉപയോഗിക്കുക.
U വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കുക.
U യാത്രകളിലും സ്കൂളിലും മാസ്ക് താഴ്ത്തി സംസാരിക്കരുത്.
U ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
U കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
U അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പറുകള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുക.
U കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
U വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
U മാസ്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.