കൊറോണ വൈറസ് ലാബിൽനിന്ന് ചോർന്നതാണോ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാണോ എന്നതിനെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി. പുതിയ വിവരങ്ങൾ ലഭിക്കാതെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകില്ലെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായ പതിനേഴോളം യുഎസ് ഏജൻസികളിൽ ഭൂരിപക്ഷവും വൈറസ് കൃത്രിമമായി ഉണ്ടാക്കിയാതാണെന്ന് വിശ്വസിക്കുന്നില്ല. കണ്ടെത്തലുകളുടെ ആദ്യ സംഗ്രഹം ആഗസ്തിൽ പുറത്തുവിട്ടിരുന്നു.കഴിഞ്ഞദിവസമാണ് പൂർണ വിവരങ്ങളടങ്ങുന്ന പതിപ്പ് പ്രസിദ്ധീകരിച്ചത്. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. ചൈന അന്വേഷണത്തോട് എതിര്‍പ്പ് ശക്തമാക്കുന്നതായും അമേരിക്ക കുറ്റപ്പെടുത്തുന്നു.
ചൈനയെ കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചുള്ള അമേരിക്കന്‍ റിപ്പോർട്ട് വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൈന തുറന്നടിച്ചു. തെറ്റായ ആരോപണങ്ങള്‍ ഉയര്‍ത്തി ചൈനയ്‌ക്കെതിരെ ആക്രമണം നടത്തുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ആവശ്യപ്പെട്ടു.