28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജൂ​ലൈ 18 ഇ​നി ത​മി​ഴ്‌​നാ​ട് ദി​നം: സ്റ്റാ​ലി​ന്‍
Kerala

ജൂ​ലൈ 18 ഇ​നി ത​മി​ഴ്‌​നാ​ട് ദി​നം: സ്റ്റാ​ലി​ന്‍

ജൂ​ലൈ 18 ഇ​നി മു​ത​ല്‍ ത​മി​ഴ്‌​നാ​ട് ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് ഉ​ട​ന്‍ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ്രാ​വി​ഡ​ര്‍ ക​ഴ​കം പ്ര​സി​ഡ​ന്‍റ് കെ. ​വീ​ര​മ​ണി, ദ്രാ​വി​ഡ ഇ​ഴ​ക്ക ത​മി​ഴ് പാ​ര്‍​വൈ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശു​ഭ വീ​ര​പാ​ണ്ഡ്യ​ന്‍, ത​മി​ഴ് പ​ണ്ഡി​ത​ന്‍ സോ​ള​മ​ന്‍ പാ​പ്പ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ് ഉ​ണ​ര്‍​വ​ള​ര്‍​ക​ള്‍ കൂ​ട്ട​മ​യ്പ്പ് എ​ന്നി​വ​രു​ടെ നി​വേ​ദ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ജൂ​ലൈ 18 ത​മി​ഴ്‌​നാ​ട് ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ന്ന​ത്.‌​എ​ന്നാ​ല്‍ ഈ ​നീ​ക്ക​ത്തെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ച് എ​ഐ​എ​ഡി​എം​കെ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

1956 ന​വം​ബ​ര്‍ ഒ​ന്നി​ന് ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ അ​ന്ന​ത്തെ മ​ദ്രാ​സ് സം​സ്ഥാ​ന​ത്തി​ല്‍ നി​ന്നും കു​റ​ച്ചു ഭാ​ഗ​ങ്ങ​ള്‍ കേ​ര​ളം, ആ​ന്ധ്രാ പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​മ്മു​ടെ സം​സ്ഥാ​ന​വും രൂ​പീ​ക​രി​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ വി​വി​ധ പ​ണ്ഡി​ത​ന്‍​മാ​രു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ത്തി​ല്‍, ന​വം​ബ​ര്‍ ഒ​ന്ന്, ത​മി​ഴ്‌​നാ​ടി​ന്‍റെ അ​തി​ര്‍​ത്തി​യി​ലെ ചി​ല സ്ഥ​ല​ങ്ങ​ള്‍ കൈ​വി​ട്ടു പോ​കാ​തെ ന​മ്മു​ടെ സം​സ്ഥാ​ന​ത്തോ​ടൊ​പ്പം ചേ​ര്‍​ത്തു​വ​യ്ക്കാ​ന്‍ ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ളെ​യാ​ണ് ഓ​ര്‍​മി​പ്പി​ക്കു​ന്ന​തെ​ന്ന് സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

1967 ജൂ​ലൈ 18ല്‍ ​മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യ അ​ണ്ണാ​ദു​രൈ മ​ദ്രാ​സ് സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് മാ​റ്റി ത​മി​ഴ്‌​നാ​ട് എ​ന്നാ​ക്കി​മാ​റ്റി​യ​തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ദി​വ​സം ത​മി​ഴ്‌​നാ​ട് ദി​ന​മാ​യി ആ​ച​രി​ക്കേ​ണ്ട​ത് എ​ന്നാ​ണ് അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​തെ​ന്നും സ്റ്റാ​ലി​ൻ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു.

Related posts

ലോക ഭക്ഷ്യ ദിനാഘോഷവും അവാര്‍ഡ് ദാനവും ഇന്ന്

Aswathi Kottiyoor

ലിംഗ സമത്വം കൈവരിക്കുന്നതിൽ മാധ്യമങ്ങൾക്ക് വഹിക്കാനുള്ളത് നിർണായക പങ്ക്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പ്ലാ​സ്റ്റി​ക് ഉ​ത്പാ​ദ​ന​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രേ ന​ട​പ​ടി

Aswathi Kottiyoor
WordPress Image Lightbox