25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വാഗ്ഭടാനന്ദദർശനം ദൈവത്തിന്റെ പേരിൽ വിദ്വേഷം വളർത്തുന്നവർക്കുള്ള മറുപടി: മുഖ്യമന്ത്രി.
Kerala

വാഗ്ഭടാനന്ദദർശനം ദൈവത്തിന്റെ പേരിൽ വിദ്വേഷം വളർത്തുന്നവർക്കുള്ള മറുപടി: മുഖ്യമന്ത്രി.

വിദ്വേഷം വളർത്താനും രക്തച്ചൊരിച്ചിലും കൂട്ടക്കൊലകളും സൃഷ്ടിക്കാനും ഈശ്വരസ്മരണ ഉപയോഗിക്കുന്ന സംഘടനകൾക്കുള്ള ശക്തമായ മറുപടിയാണ് വാഗ്ഭടാനനദഗുരുവിന്റെ ആഹ്വാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗുരുവിന്റെ 82-ആമത് സമാധിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടകര കാരക്കാട് ആത്മവിദ്യാസംഘം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഓൺലൈനായാണ് ഉദ്ഘാടനം ചെയ്തത്. ‘ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേല്പിൻ, അനീതിയോടെതിർപ്പിൻ’ എന്നതാണ് അദ്ദേഹം നല്കിയ സന്ദേശം. എന്നാൽ, മനുഷ്യരെ വം‌ശീയമായിവേർതിരിച്ച് ലോകത്തെ നിഷ്ടുരതയിലേക്കു തള്ളിവിട്ട് മാനവികത ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികൾ യൂറോപ്പിലും അഫ്‌ഗാനിസ്ഥാനിലും ആഫ്രിക്കയിലും ഇന്ത്യയിലുമെല്ലാം പ്രവർത്തിക്കുന്നു. ആത്മീയതയെ വിഷലിപ്തമാക്കുന്ന അക്കൂട്ടർക്കുള്ള മറുപടിയാണ് അനീതിയോടെതിർത്ത് സഹജീവികൾക്കു നല്ലതുവരുത്താനുള്ളതാണ് ഈശ്വരചിന്ത എന്ന ആഹ്വാനം.

അദ്വൈതവും വേദാന്തവും ജനങ്ങൾക്കു പരിചയപ്പെടുത്തുമ്പോൾത്തന്നെ അനാചാരങ്ങൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പോരാട്ടം നടത്തിയ വാഗ്ഭടാനന്ദഗുരു ഒരേസമയം അദ്ധ്യാത്മചിന്തയുടെയും ഭൗതികചിന്തയുടെയും ദീപം കൊളുത്തിയ മഹാവ്യക്തിയാണ്. ആത്മവിദ്യാസംഘത്തിലൂടെയും അഭിനവകേരളം, ആത്മവിദ്യാകാഹളം, യജമാനൻ എന്നീ പ്രസിദ്ധീകരണങ്ങളിലൂടെയും അദ്ദേഹം നടത്തിയ ഇടപെടലുകൾ കേരളനവോത്ഥാനപ്രസ്ഥാനത്തിലെയും ദേശീയപ്രസ്ഥാനത്തിലെയും തിളങ്ങുന്ന അദ്ധ്യായങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാധിദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനില്ക്കുന്ന പ്രഭാഷണപരമ്പര മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ആത്മവിദ്യാസംഘം നടത്തിയ ഉപന്യാസമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ചെർമാൻ രമേശൻ പാലേരി വിതരണം ചെയ്തു. വാഗ്ഭടാനന്ദ ട്രസ്റ്റ് ചെയർമാനും സാഹിത്യകാരനുമായ എം. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി.

കേരള ആത്മവിദ്യാസംഘം പ്രസിഡന്റ് പി. വി. കുമാരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. വയലേരി കുമാരൻ അനുസ്മരണപ്രഭാഷണം ചെയ്തു. ആത്മവിദ്യാസംഘം ജനറൽ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ, കാരക്കാട് ആത്മവിദ്യാസംഘം പ്രസിഡന്റ് പാലേരി മോഹനൻ എന്നിവർ സംസാരിച്ചു.

വാഗ്ഭടാനന്ദഗുരുവിന്റെ സമാധിദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു. വേദിയിൽ ഡോ.വയലേരി കുമാരൻ, തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ, രമേശൻ പാലേരി, എം മുകുന്ദൻ എന്നിവർ.

Related posts

കേരളത്തിലും ഭാരത് ബന്ദെന്ന് പ്രചാരണം: അക്രമങ്ങളില്‍ ഏര്‍പ്പെട്ടാൽ ഉടനടി അറസ്റ്റ്

Aswathi Kottiyoor

*ചെറിയ അളവിൽ ലഹരി കൈവശം: ജയിൽശിക്ഷ ഒഴിവാക്കാൻ ശുപാർശ*

Aswathi Kottiyoor

ആരാധനാലയങ്ങളുടെ കെട്ടിട നിർമാണത്തിന് ഇനി പ്രാദേശിക സർക്കാരുകളുടെ അനുമതി മതി

Aswathi Kottiyoor
WordPress Image Lightbox