24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സി​ന്ത​റ്റി​ക്ക് നാ​പ്കി​ൻ ഫ്രീ ​ പ​ഞ്ചാ​യ​ത്താകാൻ പടിയൂർ
Iritty

സി​ന്ത​റ്റി​ക്ക് നാ​പ്കി​ൻ ഫ്രീ ​ പ​ഞ്ചാ​യ​ത്താകാൻ പടിയൂർ

പ​ടി​യൂ​ർ: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ സി​ന്ത​റ്റി​ക്ക് നാ​പ്കി​ൻ ഫ്രീ ​പ​ഞ്ചാ​യ​ത്ത് ആ​കു​ന്ന​തി​ന്‍റ ഭാ​ഗ​മാ​യി പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ​ടി​യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ന്ത​റ്റി​ക്ക് നാ​പ്കി​നു​ക​ളു​ടെ ഉ​പ​യോ​ഗം ആ​രോ​ഗ്യ ശു​ചി​ത്വ മേ​ഖ​ല​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ന്ത​റ്റി​ക് നാ​പ്കി​നു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ച്ചു കൊ​ണ്ടു​വ​രി​ക എ​ന്ന ആ​ശ​യം രൂ​പ​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത്. ജൈ​വ വ​സ്തു​ക്ക​ൾ കൊ​ണ്ട് നി​ർ​മി​ത​മാ​യ​വ​യും പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ നാ​പ്കി​നു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് സി​ന്ത​റ്റി​ക് നാ​പ്കി​ൻ ഫ്രീ ​പ​ഞ്ചാ​യ​ത്ത് എ​ന്ന പ​ദ്ധ​തി​യി​ൽ കൂ​ടി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. കേ​ര​ള സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​ത്തെ ഈ ​സം​ര​ഭം ആ​രം​ഭി​ക്കു​ന്ന​ത് പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ്. ഈ ​ല​ക്ഷ്യ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.
പ​ടി​യൂ​ർ ക​ല്യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി.​ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ- ​ഓ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ പ​ദ്ധ​തി രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ് ബാ​ബു, ആ​ർ. മി​നി, കെ.​വി. ത​ങ്ക​മ​ണി, കെ. ​രാ​കേ​ഷ്, കെ. ​അ​നി​ത ,സി.​വി.​എ​ൻ. യാ​സി​റ , നി​ഷ മോ​ൾ, സി​നി സ​ന്തോ​ഷ്, കെ .​കെ. സു​നി​ത, കെ. ​ശോ​ഭ​ന, രാ​ഖീ ര​വീ​ന്ദ്ര​ൻ, കെ. ​സ​ഹ​ദേ​ൻ, കെ.​വി. ര​മ, ദീ​പ തോ​മ​സ്, എം. ​സെ​മീ​ന, റീ​മ ആ​ന​ന്ദ്, സി​ബി കാ​വ​നാ​ൽ, ലൂ​സി ശി​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related posts

ഇരിട്ടി ഉപജില്ലയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി- എ ഇ ഒ

Aswathi Kottiyoor

സുരക്ഷാ ബോധവൽക്കരണ ക്ലാസ്

Aswathi Kottiyoor

മൃദംഗ ശൈലേശ്വരി ക്ഷേത്രം നവീകരണ കലശം – തിരുവാഭരണ ഘോഷയാത്രക്ക്‌ വൻ സ്വീകരണം നൽകി ക്ഷേത്രങ്ങൾ

Aswathi Kottiyoor
WordPress Image Lightbox