24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • ബോയ്സ് ടൗൺ റോഡിൽ സംയുക്ത പ​രി​ശോ​ധ​ന
Kottiyoor

ബോയ്സ് ടൗൺ റോഡിൽ സംയുക്ത പ​രി​ശോ​ധ​ന

കൊ​ട്ടി​യൂ​ര്‍: മാ​ന​ന്ത​വാ​ടി -മ​ട്ട​ന്നൂ​ര്‍ വി​മാ​ന​ത്താ​വ​ള റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​യ്‌​സ് ടൗ​ണ്‍ മു​ത​ല്‍ അ​മ്പാ​യ​ത്തോ​ട് വ​രെ​യു​ള്ള ര​ണ്ടുവ​രി പാ​ത ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വ​നം ഭൂ​മി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന സ്ഥ​ല​ങ്ങ​ള്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ര്‍​ശി​ച്ച് പ​രി​ശോ​ധ​ന​യും സ​ര്‍​വേയും ന​ട​ത്തി. റോ​ഡി​ന് വ​ന​ഭൂ​മി വി​ട്ടുന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യിരുന്നു പ​രി​ശോ​ധ​ന.​കൊ​ട്ടി​യൂ​ർ -പേ​ര്യ റേഞ്ചു​ക​ളി​ലാ​ൽ ആ​റ് മീ​റ്റ​ർ വീ​തി​യി​ൽ 1.2 കി​ലോ​മീ​റ്റ​ർ അ​തി​ർ​ത്തി​യാ​ണ് വ​ന​ഭൂ​മി വി​ട്ടുകി​ട്ടേ​ണ്ട​ത്. പ്ലാ​നും, എ​സ്റ്റി​മേ​റ്റും ത​യാ​റാ​യാ​ൽ ഭൂ​മിവി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും.
നാ​ഷ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ പ്ലാ​നിം​ഗ് ആ​ൻ​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ സയ​ന്‍റി​സ്റ്റ്, കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ പി. ​സ​ജി​ത്ത്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ പി.​കെ. റോ​ജി, കൊ​ട്ടി​യൂ​ര്‍ റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സു​ധീ​ര്‍ ന​രോ​ത്ത്, പേ​ര്യ റേഞ്ച് ഓ​ഫീ​സ​ര്‍ എ​ന്‍.​വി. സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ത്.

Related posts

കൊട്ടിയൂർ ഉത്സവം; നെയ്യമൃത് സംഘങ്ങൾ തയ്യാറെടുപ്പുകൾ തുടങ്ങി

Aswathi Kottiyoor

പാൽചുരം റോഡിന്റെ ശോചനിയാവസ്ഥ അധികാരികൾ ഉടൻ ഇടപെടണം : കെ സി വൈ എം ചുങ്കക്കുന്ന് മേഖല………..

Aswathi Kottiyoor

ഹിന്ദു ഐക്യ വേദി ഇരിട്ടി താലൂക് പഠന ശിബിരം കൊട്ടിയൂർ ശ്രീ ഗംഗ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു

Aswathi Kottiyoor
WordPress Image Lightbox