24.4 C
Iritty, IN
July 3, 2024
  • Home
  • Iritty
  • തിരികെയെത്തിയ കാട്ടാനകൾ ആറളം ഫാമിൽ വിതക്കുന്നത് കനത്ത നാശം
Iritty

തിരികെയെത്തിയ കാട്ടാനകൾ ആറളം ഫാമിൽ വിതക്കുന്നത് കനത്ത നാശം

ഇരിട്ടി: ആറളം ഫാമിൽ കനത്ത നാശം വിതച്ച് കാട്ടാനക്കൂട്ടം. കാർഷിക ഫാമിനേയും പുനരധിവാസ മേഖലയെയും ഭീതിയിലാഴ്ത്തി കാട്ടാനകൾ ഒരാഴ്ചക്കിടെ കുത്തി വീഴ്ത്തി നശിപ്പിച്ചത് എഴുപത്തി എട്ടോളം തെങ്ങുകൾ. ഫാമിന്റെ എട്ടാം ബ്ലോക്കിലെ നിറയെ കായ്‌ഫലമുള്ള തെങ്ങുകളാണ് ആനകൾ നശിപ്പിച്ചത്. ആറുമാസത്തിനിടയിൽ 500ഓളം തെങ്ങുകളെങ്കിലും നശിപ്പിച്ചിട്ടുണ്ടെന്നാണ് ഫാം ജീവനക്കാരും തൊഴിലാളികളും പറയുന്നത്. വൈവിധ്യ വൽക്കരണത്തിലൂടെ വരുമാന വർദ്ധനവിന് കോടികൾ മുടക്കിയുള്ള പ്രവർത്തനങൾ പുരോഗമിക്കുന്നതിനിടെയാണ് മറുഭാഗത്ത് കാട്ടാനകൾ വൻ നാശം വിതച്ചുകൊണ്ടിരിക്കുന്നത് .
ഈയിടെ ഫാം മേഖലയിൽ നിന്നും വന്യജീവി സങ്കേതത്തിനുള്ളിലേക്ക് തുരത്തിയ മൊഴയാനയടക്കം 15ഓളം കാട്ടാനകൾആണ് വീണ്ടും ആറളം ഫാമിനുള്ളിലേക്ക് തിരികെ പ്രവേശിച്ച് നാശം വിതക്കുന്നത്. ഇതോടെ പുനരധിവാസ മേഖലയിലുള്ളവരും ഭീതിയിലായി. ഫാമിന്റെ അധീന മേഖലയിൽ നിന്നും പുനരധിവാസ മേഖലയിലേക്ക് ആനകൾ കൂട്ടമായും ഒറ്റതിരിഞ്ഞും എത്തുന്നതും വൻ ആശങ്കയാണ് ഉണ്ടാക്കുന്നത്.
കോട്ടപാറയിലെ വനം വകുപ്പിന്റെ ദ്രുത കർമ്മ സേന ഓഫീസിനോട് ചേർന്ന ഭാഗത്തെ ആനമതിൽ തകർന്നു കിടക്കുകയാണ്. ഒരു വർഷമായിട്ടും തകർന്ന മതിൽ പുനസ്ഥാപിക്കാനായിട്ടില്ല. ഈ ഭാഗത്തുകൂടിയാണ് ആനക്കൂട്ടം വനത്തിൽ നിന്നും ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് .
വര്ഷങ്ങളായി തുടരുന്ന ആനശല്യം ആറളം ഫാമിൽ വരുത്തിവെക്കുന്നത് ലക്ഷങ്ങളുടെ നാശനഷ്ടമാണ്. നിറയെ കായ്ഫലമുള്ള തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. തെങ്ങുകളാണ് ഫാമിന്റെ പ്രധാന വരുമാന ശ്രോതസ്സ്. ഇതിന്റെ നാശം വൻ പ്രതിസന്ധിയാണ് ഫാമിനുണ്ടാക്കുന്നത് .

Related posts

പുന്നാട് വാഹന അപകടത്തിൽ ഒരാൾ മരിച്ചു.

Aswathi Kottiyoor

ഉളിയില്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു…

Aswathi Kottiyoor

ഒഴുക്കിൽ പെട്ട വിദ്യാർത്ഥിയെ രക്ഷിക്കുന്നതിനിടെ യുവതി പുഴയിൽ മുങ്ങി മരിച്ചു………

Aswathi Kottiyoor
WordPress Image Lightbox