20.8 C
Iritty, IN
November 23, 2024
  • Home
  • kannur
  • സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെ: ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി
kannur

സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെ: ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയം നടത്തുന്ന സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെയുടെ ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി.
രാജ്യത്തെ മുഴുവന്‍ ജില്ലകളെയും ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി റാങ്ക് നല്‍കുന്നതിനാണ് സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെ നടത്തുന്നത്. കേന്ദ്ര മന്ത്രാലയത്തിനു വേണ്ടി ഐ പി എസ് ഒ എസ് എന്ന സ്വതന്ത്ര ഏജന്‍സിക്കാണ് സര്‍വ്വെയുടെ ചുമതല. സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ പൗര സര്‍വ്വെയില്‍ ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനത്തില്‍ നിന്നും കുറഞ്ഞത് ആയിരം പേരെയെങ്കിലും പങ്കെടുപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദ്രവമാലിന്യ സംസ്‌കരണം, വ്യക്തിഗത-കമ്മ്യൂണിറ്റിതല ടോയ്‌ലറ്റ് പരിപാലനം, പ്ലാസ്റ്റിക് ശേഖരണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജില്ലാ വളരെ മുന്നിലാണെന്നും ഈ ഘടകങ്ങള്‍ ജില്ലയെ മികച്ച റാങ്കില്‍ എത്തിക്കാന്‍ സഹായകമാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലകള്‍ക്കിടയില്‍ ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ മത്സരം വളര്‍ത്തുക, പൊതുജന പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുക, ഖര- ദ്രവ മാലിന്യസംസ്‌കരണത്തിന്റെ പുരോഗതി വിലയിരുത്തുക, സംസ്ഥാനങ്ങളെയും ജില്ലകളെയും റാങ്കിങ്ങ് നടത്തുക, താരതമ്യം ചെയ്യുക, ഗ്രാമീണ മേഖലയിലെ ശുചിത്വവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതികരണം തുടങ്ങിയവയാണ് സര്‍വ്വെയുടെ ഉദ്ദേശലക്ഷ്യങ്ങള്‍.

ഇതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സാനിറ്റേഷന്‍ ഫെസിലിറ്റി, പൊതു ഇടങ്ങളിലെ വൃത്തി, പൊതുസ്ഥലങ്ങളില്‍ മലിനജലം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, വ്യക്തിഗത കമ്പോസ്റ്റിംഗ് സംവിധാനം സോക്കേജ് പിറ്റ,് ഹരിതകര്‍മ്മസേനയുമായി സഹകരിക്കുന്ന 25 വീടുകള്‍ ഒരുക്കല്‍, സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ ബാനറുകള്‍ സ്ഥാപിക്കല്‍, ഒ ഡി എഫ് പ്ലസ്, ഐ ഇ സി ഡിസ്‌പ്ലേ ബോര്‍ഡ് പഞ്ചായത്ത് ഓഫീസുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കല്‍, സ്വച്ഛ് സര്‍വേക്ഷന്‍ സംബന്ധിച്ചുള്ള പ്രചരണങ്ങള്‍, വീടുകളിലെ സന്ദര്‍ശനം, ഖര ദ്രവമാലിന്യങ്ങളുടെ സംസ്‌കരണ കേന്ദ്രങ്ങളിലെ സന്ദര്‍ശനം എന്നിവ സുഗമമായി നടത്തുന്നതിന് ഏജന്‍സിക്കു പിന്തുണ നല്‍കുകയെന്നതാണ് ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചുമതലകള്‍. സര്‍വ്വെയുടെ മുന്നോടിയായി ഈ കാര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ ഏകോപന സമിതി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

കോൺഗ്രസിൽ പൊട്ടിത്തെറി; ലിജു ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു……..

Aswathi Kottiyoor

*പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു.*

Aswathi Kottiyoor

കണ്ണൂരിൽ ഈ മാസം 15 വരെ യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox