27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റി അ​ലോ​ട്ട്മെ​ന്‍റ് ന​വം​ബ​ർ ഒ​ന്നു മു​ത​ൽ; എ​ല്ലാ​വ​ർ​ക്കും സീ​റ്റ് ഉ​റ​പ്പെ​ന്ന് മ​ന്ത്രി
Kerala

പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റി അ​ലോ​ട്ട്മെ​ന്‍റ് ന​വം​ബ​ർ ഒ​ന്നു മു​ത​ൽ; എ​ല്ലാ​വ​ർ​ക്കും സീ​റ്റ് ഉ​റ​പ്പെ​ന്ന് മ​ന്ത്രി

പ്ല​സ് വ​ണ്‍ ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ലു​ള്ള പ്ര​വേ​ശ​നം ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. 94,390 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി അ​പേ​ക്ഷി​ട്ടു​ള്ള​തെ​ന്നും എ​ല്ലാ​വ​ർ​ക്കും സീ​റ്റ് ഉ​റ​പ്പാ​ണെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള വ​ർ​ധി​ത സീ​റ്റി​ലേ​ക്ക് സ്കൂ​ൾ, കോ​ന്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​റി​നു​ള്ള അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി സ്വീ​ക​രി​ച്ച് ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്മെ​ന്‍റ് ഒ​ൻ​പ​തി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

ന​വം​ബ​ർ 15നാ​ണ് പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ആ​വ​ശ്യ​മു​ള്ള പ​ക്ഷം താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ന​വം​ബ​ർ 17 ന് ​വി​ജ്ഞാ​പ​നം ചെ​യ്ത് അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ 19 വ​രെ സ്വീ​ക​രി​ക്കും.

പ്ര​വേ​ശ​നം ന​വം​ബ​ർ 22,23,24 തീ​യ​തി​ക​ളി​ലാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

ജനന സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാകും, രജിസ്ട്രേഷൻ നിർബന്ധം; ബിൽ പാസാക്കി

Aswathi Kottiyoor

പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ ഇനി പീപ്പിള്‍സ് റസ്റ്റ്ഹൗസുകള്‍; പൊതുജനങ്ങൾക്കും മുറി ബുക്ക്‌ ചെയ്യാം : മുഹമ്മദ്‌ റിയാസ്.

Aswathi Kottiyoor

കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം 
അനുവദിക്കുന്നില്ല: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox