22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുല്ലപ്പെരിയാർ ജലനിരപ്പിൽ സുപ്രീംകോടതി വിധി; നവംബർ 11 വരെ 39.5 അടി.
Kerala

മുല്ലപ്പെരിയാർ ജലനിരപ്പിൽ സുപ്രീംകോടതി വിധി; നവംബർ 11 വരെ 39.5 അടി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് തൽക്കാലം 139.5 അടിയായി നിലനിർത്താൻ സുപ്രീം കോടതി നിർദേശിച്ചു. കേരളം, തമിഴ്നാട്, കേന്ദ്ര ജലകമ്മിഷൻ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന മേൽനോട്ട സമിതി അംഗീകരിച്ച ജലനിയന്ത്രണ മാർഗരേഖ (റൂൾ കർവ്) പ്രകാരം, നവംബർ 10 വരെ 139.5 അടിയാണ് പരമാവധി ജലനിരപ്പ്. കോടതി വീണ്ടും കേസ് പരിഗണിക്കുന്ന നവംബർ 11വരെ ഇരു സംസ്ഥാനങ്ങളും ഇത് അംഗീകരിക്കണമെന്ന് ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. 2018 ലെ പ്രളയകാലത്ത് ചെയ്തതു പോലെ ഇത്തവണയും ചെയ്യണമെന്നാണ് കേരളം വാദിച്ചത്. ജലനിരപ്പ് 139 അടിയിൽ നിർത്തണമെന്നും ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചില്ല. എന്നാൽ, തമിഴ്നാടിന്റെ അഭിപ്രായം പരിഗണിച്ചു കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച റൂൾ കർവിന്റെ കാര്യത്തിൽ എതിർപ്പുണ്ടെന്ന‌ു കേരളത്തിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. മഴ ശക്തമാണെന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാം. ഇതു ഡാമിനെ കൂടുതൽ അപകടത്തിലാക്കുമെന്നും ദിവസം കഴിയുംതോറും സ്ഥിതി മാറിവരികയാണെന്നും അറിയിച്ചു.

സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കാനാണ് മേൽനോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടത്. എല്ലാവർഷവും കേരളം ഉയർത്തുന്ന ആശങ്കയെ തമിഴ്നാട് വിമർശിച്ചു. സാങ്കേതിക കാര്യങ്ങളിലേക്കു കടക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

കേരളം ഉന്നയിച്ച വിഷയങ്ങളിൽ വിശദമായ വാദം കേൾക്കാമെന്നു കോടതി വ്യക്തമാക്കിയത് ആശ്വാസമാണ്. ഇന്നലെ 4 പേജ് കത്തായി നൽകിയ മറുപടി നവംബർ ഏഴിനകം വിശദ സത്യവാങ്മൂലമായി നൽകാനും ബെഞ്ച് നിർദേശിച്ചു.

Related posts

സം​​സ്ഥാ​​ന​​ത്ത് ഈ ​വ​ർ​ഷം മേ​യ് വ​രെ 1777 പോ​ക്സോ കേ​സു​ക​ൾ

Aswathi Kottiyoor

തൊഴിൽതേടി വിദേശത്തുപോകുന്ന സാഹചര്യം ഇല്ലാതാകും : മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

ഇന്നസെൻറിന് ആദരാഞ്ജലിയേകാൻ മുഖ്യമന്ത്രിയെത്തി

Aswathi Kottiyoor
WordPress Image Lightbox