27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മുല്ലപ്പെരിയാർ‍ അണക്കെട്ട് തുറന്നത് ചരിത്രദിനത്തില്‍; പാട്ടക്കരാര്‍ ഒപ്പിട്ടിട്ട് ഇന്ന് 135 വര്‍ഷം .
Kerala

മുല്ലപ്പെരിയാർ‍ അണക്കെട്ട് തുറന്നത് ചരിത്രദിനത്തില്‍; പാട്ടക്കരാര്‍ ഒപ്പിട്ടിട്ട് ഇന്ന് 135 വര്‍ഷം .

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വീണ്ടും തുറന്നത് ചരിത്ര ദിനത്തില്‍. 135 വര്‍ഷങ്ങള്‍ക്ക് മുമ്പ് (1886 ഒക്ടോബര്‍ 29) ഇതേ ദിനത്തിലാണ് പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പിട്ടത്. തിരുവിതാംകൂര്‍ മഹാരാജാവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലായിരുന്നു ഇത്. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് രണ്ട് ഷട്ടറുകള്‍ തുറന്നത്.

പെരിയാര്‍ പാട്ടക്കരാര്‍

1886 ഒക്ടോബര്‍ 29 നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള ‘പെരിയാര്‍ പാട്ടക്കരാര്‍’ (Periyar lease deed) ഒപ്പിട്ടത്. തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി. രാമഅയ്യങ്കാറും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. പെരിയാര്‍ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിര്‍മ്മിച്ച് പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ച് വിടാനാണ് കരാര്‍.പെരിയാര്‍ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തിട്ടില്‍ നിന്ന് 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന (155 ft conotur line) പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നാണ് കരാറില്‍ പറയുന്നത്. ഈ വെള്ളം ഉപയോഗിക്കുന്നതിനുള്ള ജലസേചനപദ്ധതിക്കായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പൂര്‍ണ്ണ അധികാരം മദിരാശി സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നതായും കരാറില്‍ പറയുന്നു. നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുറ്റുവട്ടത്തുള്ള 8000 ഏക്കര്‍ സ്ഥലവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 ഏക്കര്‍ സ്ഥലവുമാണ് പാട്ടമായി നല്‍കിയത്.

Related posts

വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പ് പ്രണയ വിവാഹിതയായ യുവതി ജീവനൊടുക്കി

Aswathi Kottiyoor

ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ പ്രത്യേക റിബേറ്റ്

Aswathi Kottiyoor

മഴക്കാല റോഡ്‌ പരിപാലനം : പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

Aswathi Kottiyoor
WordPress Image Lightbox