• Home
  • kannur
  • ആ​റ​ളം ആ​ദി​വാ​സി കാ​ർ​ഷി​ക ഉ​ത്പന്ന വി​പ​ണ​നകേ​ന്ദ്രം തു​റ​ന്നു
kannur

ആ​റ​ളം ആ​ദി​വാ​സി കാ​ർ​ഷി​ക ഉ​ത്പന്ന വി​പ​ണ​നകേ​ന്ദ്രം തു​റ​ന്നു

ഇ​രി​ട്ടി: ആ​റ​ളം ഫാമിലെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണ​ന സൗ​ക​ര്യ​മൊ​രു​ക്കി ന​ബാ​ർ​ഡ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​റ​ളം ഫാമിലെ പു​നര​ധി​വാ​സ മേ​ഖ​ല​യി​ൽ ന​ബാ​ർ​ഡി​ന്‍റെ ആ​ദി​വാ​സി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (സി​ആ​ർ​ഡി ) ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫാമിലെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​നാ​യി “ഗ​ദ്ദി​ക “കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​മാ​ണ് തു​റ​ന്ന​ത്. എ​ല്ലാ ആ​ഴ്ച​യി​ലും ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി അ​താ​ത് ബ്ലേ​ാക്കു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ ക​ക്കു​വ​യി​ലേ​യും എ​ടൂ​രി​ലേ​യും കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ച് ജൈ​വ കാ​ർ​ഷി​ക ഉത്​പ​ന്ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. മ​ഞ്ഞ​ൾ ശേ​ഖ​രി​ച്ച് പൊ​ടി​യാ​ക്കി നി​ല​വി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. മ​ഞ്ഞ​ൾപ്പൊ​ടി യൂ​ണി​റ്റ് വി​പു​ല​പ്പെ​ടു​ത്തി കു​രു​മു​ള​ക്, മു​ള​ക്, അ​രി​പ്പൊ​ടി എ​ന്നി​വകൂ​ടി വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. 7,9,10 ബ്ലോ​ക്കു​ക​ളി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ശു​വ​ണ്ടി സം​സ്ക​ര​ണ യൂ​ണി​റ്റും അ​ടു​ത്ത വ​ർ​ഷമാദ്യം ആ​രം​ഭി​ക്കും. ആ​റ​ളം ആ​ദി​വാ​സി വി​ക​സ​ന സ​മി​തി​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ന​ട​ന്ന കാ​ർ​ഷി​ക ഉ​ത്പ​ന്ന ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടേ​യും എ​ടൂ​രി​ലെ ഗ്രാ​മീ​ണ കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​വും ന​ബാ​ർ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ പി. ​ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ, ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് , ബ്ലോ​ക്ക് മെ​ംബർ വി. ​ശോ​ഭ , വാ​ർ​ഡ് മെ​ംബർ മി​നി ദി​നേ​ശ​ൻ, ന​ബാ​ർ​ഡ്‌ ഡി​ഡി​എം ജി​ഷിമോ​ൻ, ടി​ആ​ർ​ഡി​എം സൈ​റ്റ് മാ​നേ​ജ​ർ പി.​പി. ഗി​രീ​ഷ്, സി​ആ​ർ​ഡി ഡ​യ​റ​ക്ട​ർ ഡോ. ​ശ​ശി​കു​മാ​ർ, വി​പി​സി പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ, ബ്ലോ​ക്ക് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഷി​ജി ന​ടു​പ്പ​റ​മ്പി​ൽ , മെ​മ്പ​ർ വി. ​ശോ​ഭ , സി.​ആ​ർ ഡി ​ഡ​യ​റ​ക്ട​ർ ഡോ. ​സി. ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കണ്ണൂര്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് 1.32 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍

Aswathi Kottiyoor

പോളിങ്‌ ശതമാനം ഉയരും; ചെയ്യാനുള്ളത്‌ പതിനായിരക്കണക്കിന്‌ തപാൽ വോട്ടുകൾ…………..

Aswathi Kottiyoor
WordPress Image Lightbox