24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഇന്ന് 60 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ്, എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍
kannur

ഇന്ന് 60 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ്, എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച 60 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷില്‍ഡ് വാക്സിന്‍ നല്‍കും. എട്ട് കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് മാത്രം നല്‍കും. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.
ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം . സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. സെക്കന്റ് ഡോസിന് മുന്‍ഗണനയുള്ളതിനാല്‍ , ഫസ്റ്റ് ഡോസ് വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ ഉടന്‍ തന്നെ അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് വാക്‌സിന്‍ സ്വീകരിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401.

Related posts

തപാൽ സേവിംഗ്സ് ബാങ്കിൽ എസ്എംഎസ് സൗകര്യം

Aswathi Kottiyoor

മ​ൻ​സൂ​ർ വ​ധം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

Aswathi Kottiyoor

സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ്; മ​ന്ത്രി ഗോ​വി​ന്ദ​ന്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും

Aswathi Kottiyoor
WordPress Image Lightbox