24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു
kannur

വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ ജി​ല്ലാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ചി​റ​ക്ക​ല്‍ രാ​ജാ​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ള്‍, കോ​ള​ജ്, കാ​വു​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ത്ത 30 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് 501 തൈ​ക​ള്‍ വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

നെ​ല്ലി, സീ​ത​പ്പ​ഴം, വീ​ട്ടി, പേ​ര, വേ​ങ്ങ, നീ​ര്‍​മ​രു​ത്, പ്ലാ​വ്, മാ​വ്, ആ​ര്യ​വേ​പ്പ്, തേ​ക്ക്, ഉ​രു​പ്പ്, ഞാ​വ​ല്‍ എ​ന്നി​ങ്ങ​നെ 19 ഇ​നം വൃ​ക്ഷ​ത്തൈ​ക​ളാ​ണ് ന​ല്‍​കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 30 ചെ​റു​വ​ന​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കും.

കാ​സ​ര്‍​ഗോ​ഡ് സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി​യി​ല്‍ നി​ന്നാ​ണ് വൃ​ക്ഷ​ത്തൈ​ക​ള്‍ എ​ത്തി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ യു.​പി. ശോ​ഭ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.​സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​കെ. സു​രേ​ഷ്ബാ​ബു, ടി.​സ​ര​ള, ചി​റ​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​അ​നി​ല്‍​കു​മാ​ര്‍, അം​ഗം കെ.​ല​ത, എം.​പി. അ​നൂ​പ്, വി. ​ച​ന്ദ്ര​ന്‍, എ.​വി. അ​ജ​യ​കു​മാ​ര്‍, പ്ര​ശാ​ന്ത്, എ.​എ​സ്. പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

വൈദ്യുത ഓട്ടോകൾക്ക്‌ എല്ലായിടത്തും കെഎസ്‌ഇബിചാർജിങ്‌ പോയിന്റുകൾ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 719 പേര്‍ക്ക് കൂടി കൊവിഡ് : 691 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: കലക്ടർ

Aswathi Kottiyoor
WordPress Image Lightbox