21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ആശങ്ക വേണ്ട; എത്ര ജലം തുറന്നു വിട്ടാലും അപകടമുണ്ടാകാതെ കൈകാര്യം ചെയ്യും’.
Kerala

ആശങ്ക വേണ്ട; എത്ര ജലം തുറന്നു വിട്ടാലും അപകടമുണ്ടാകാതെ കൈകാര്യം ചെയ്യും’.

മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തയാറെടുപ്പുകൾ പൂർത്തിയായതായും ആശങ്ക വേണ്ടെന്നും ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രി ഇന്ന് മുല്ലപ്പെരിയാറിൽ എത്തി ഒരുക്കങ്ങൾ വിലയിരുത്തും. റവന്യുമന്ത്രിയും ഇന്ന് മുല്ലപ്പെരിയാറിൽ എത്തും. വൈകിട്ട് നാലിന് ഉന്നതതലയോഗം മുല്ലപ്പെരിയാറിൽ ചേരും. ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഏഴിന് അണക്കെട്ട് തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചത്.റവന്യു വകുപ്പുമായി ചേർന്ന് എത്ര കുടുംബങ്ങളെ ഒഴിപ്പിക്കണം എന്നതിന്റെ കണക്കു തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എത്ര ജലം തമിഴ്നാട് ഒഴുക്കി വിടും എന്നതറിഞ്ഞാൽ അതനുസരിച്ച് നടപടി സ്വീകരിക്കും. ഷട്ടറുകൾ എത്ര അളവിൽ തുറക്കുമെന്നു തമിഴ്നാട് അറിയിച്ചിട്ടില്ല. എത്രജലം തുറന്നു വിട്ടാലും അപകടമുണ്ടാകാതെ കൈകാര്യം ചെയ്യാൻ കഴിയും.
രണ്ട് ഡെപ്യൂട്ടി കലക്ടർമാരും ഇടുക്കി ആർഡിഒയും തഹസിൽദാർമാരും പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘവും മുല്ലപ്പെരിയാറിൽ ഉണ്ടാകും. ജലമൊഴുക്കി വിടുന്ന ആദ്യഘട്ടത്തിൽ വലിയ പ്രശ്നമില്ല. എങ്കിലും ഉയരുന്ന ജലനിരപ്പ് അനുസരിച്ച് ജനത്തെ ഒഴിപ്പിക്കും. മുല്ലപ്പെരിയാറിൽനിന്ന് ഇടുക്കി അണക്കെട്ടിലേക്കു ജലം ഒഴുകി എത്തുന്ന 22 കിലോമീറ്റർ ദൂരത്തിൽ 20 ക്യാംപ് സജ്ജമാക്കി. ഇതിൽ പ്രായംകൂടിയവർക്കും രോഗികൾക്കും പ്രത്യേക കരുതൽ നൽകും. വീടുകളെ ഗ്രൂപ്പുകളായി തിരിച്ച് വോളന്റിയർ സംവിധാനവും വാഹന സൗകര്യവും ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു

Related posts

*ഇനി ഒരേസമയം 2 റഗുലർ കോഴ്സ്; യുജിസി മാർഗരേഖ ഇന്ന്, വരുന്ന അധ്യയനവർഷം നടപ്പാകും.*

Aswathi Kottiyoor

മരണപ്പട്ടിക: ഒഴിവാക്കിയവ സംബന്ധിച്ച് അനിശ്ചിതത്വം

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ണ ലം​ഘ​നം: ഗൗ​ര​വ​മ​ല്ലാ​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox