22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കുടുംബശ്രീ സി ഡി എസ് ഓക്‌സിലറി ഗ്രൂപ്പ് ഉദ്ഘാടനം നടന്നു
Kelakam

കുടുംബശ്രീ സി ഡി എസ് ഓക്‌സിലറി ഗ്രൂപ്പ് ഉദ്ഘാടനം നടന്നു

കേളകം: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് 11-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല ഓക്‌സിലറി ഗ്രൂപ്പ് ഉദ്ഘാടനം വെള്ളൂന്നി വയോജന മന്ദിരത്തില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രീത ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മൈഥിലി രമണന്‍, ബീന ഉണ്ണി,തങ്കമ്മ സ്‌കറിയ, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍ കുമാര്‍,സി ഡി എസ് ചെയര്‍പെഴ്‌സണ്‍ രജനി പ്രശാന്ത്, ബ്ലോക്ക് കോ-ഓഡിനേറ്റര്‍ മനിത തുടങ്ങിയവര്‍ സംസാരിച്ചു.സ്ത്രീശക്തികരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ വികസനത്തിനും അതുവഴി സാമൂഹ്യ ഉന്നമനത്തിനുമുതകുന്ന അവസരങ്ങള്‍ ലഭ്യമാകുന്ന ഒരു വേദി ഒരുക്കുക എന്നതാണ് ഓക്‌സിലറി ഗ്രൂപ്പ് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.18 നും 40 വയസ്സിനുമിടയിലുള്ള യുവതികളുടെ യൂണിറ്റ് രൂപീകരണമാണ് 11-ാം വാര്‍ഡ് വെള്ളൂന്നിയില്‍ നടന്നത്.

 

Related posts

ഗോ​ത്ര​ക​ലാ​മേ​ള 9, 10 തീ​യ​തി​ക​ളി​ൽ

ചുങ്കക്കുന്നു ഗവണ്മെന്റ് സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി*

Aswathi Kottiyoor

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വിശദീകരണ യോഗം നടത്തി.

Aswathi Kottiyoor
WordPress Image Lightbox