കണ്ണൂർ: ഭിന്നശേഷിക്കാരിൽ ഓട്ടിസം, സെറിബ്രൽ പാൾസി, ഇന്റലച്ച്വൽ ഡിസബിലിറ്റി, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ അവസ്ഥകളുള്ളവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ ഈ വർഷം എസ്എസ്എൽസി പാസായ പരിവാറിൽ അംഗത്വമുള്ള രക്ഷിതാക്കളുടെ കുട്ടികളെ ആദരിച്ചു.
കളക്ടർ എസ്.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഇത്തരം കുട്ടികളെ സ്വയം പര്യാപ്തമാക്കുന്നതിന് വേണ്ടി വ്യക്തമായ ഒരു പ്ലാൻ രൂപീകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാലതാമസത്തിനും പരിഹാരം കാണുമെന്നും കളക്ടർ പറഞ്ഞു.
21 കുട്ടികളെ ഉപഹാരം നൽകി ആദരിച്ചു. പരിവാർ ജില്ല പ്രസിഡന്റ് പി.മുരളീധരൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ റോട്ടറി പ്രതീക്ഷയിലെ ഭിന്നശേഷിക്കുട്ടികൾ നിർമിച്ച സോപ്പ് പരിവാർ ജില്ല ട്രഷറർ എം.കെ.ഹരീഷ് ഏറ്റുവാങ്ങി. ആർ.പി.വിനോദ് ,സംസ്ഥാന പ്രസിഡന്റ് എം.പി.കരുണാകരൻ , ജമീൽ, ടി.ഷബിൻ എന്നിവർ പ്രസംഗിച്ചു.