23.6 C
Iritty, IN
July 15, 2024
  • Home
  • kannur
  • സ്കൂളുക​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന
kannur

സ്കൂളുക​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ന​വം​ബ​ര്‍ ഒ​ന്നി​ന് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ക​ള​ക്ട​റും അ​ട​ങ്ങു​ന്ന സം​ഘം ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ. സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്കും പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്കു​മാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പി​ന്തു​ണ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കും. സ്‌​കൂ​ളു​ക​ളി​ല്‍ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ ഉ​ട​ന്‍ നി​യ​മി​ക്കും. സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണും. ന​വം​ബ​ര്‍ 15 ന​കം സ്‌​കൂ​ള്‍ പി​ടി​എ​ക​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണം. വി​പു​ല​മാ​യ പ്ര​വേ​ശ​നോ​ത്സ​വം സാ​ധ്യ​മാ​കി​ല്ലെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യു​ള്ള പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​റ​പ്പു വ​രു​ത്തു​മെ​ന്ന് അ​ഡീ​ഷ​ണ​ല്‍ എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാം അ​റി​യി​ച്ചു. കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ ഇ​ല്ലാ​താ​ക്കാ​നു​മാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പ​ട്രോ​ളിം​ഗ് ന​ട​ത്തും. ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും എ​സ്പി​സി​യു​ടെ​യും സേ​വ​നം ഉ​റ​പ്പു വ​രു​ത്തും. നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം തു​റ​ക്കു​ന്ന ക്ലാ​സ് മു​റി​ക​ളി​ലെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നിധ്യം, ഇ​ല​ക്ട്രി​ക് വ​യ​റിംഗുക​ളു​ടെ അ​വ​സ്ഥ, ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം, ശു​ചി​മു​റി​ക​ളു​ടെ​യും ഭ​ക്ഷ​ണ​പ്പു​ര​യു​ടെ​യും ശു​ചി​ത്വം എ​ന്നി​വ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​എം പ്രീ​ത പ​റ​ഞ്ഞു. ഭ​ക്ഷ​ണ​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ലെ കൂ​ടി​ച്ചേ​ര​ലു​ക​ള്‍ നി​യ​ന്ത്രി​ക്ക​ണം. കു​ട്ടി​ക​ള്‍ രോ​ഗ​വാ​ഹ​ക​രാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ള്‍ എ​ടു​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക നി​ല മ​ന​സി​ലാ​ക്കി ഇ​ട​പെ​ടു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്നും ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ സോ​മ​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. ര​ത്‌​നകു​മാ​രി, വി.​കെ. സു​രേ​ഷ് ബാ​ബു, യു.​പി. ശോ​ഭ, ടി. ​സ​ര​ള, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സി.​പി. ഷി​ജു, അ​ഡീ​ഷ​ണ​ല്‍ എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാം, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​എം. പ്രീ​ത, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​എം. സോ​മ​ശേ​ഖ​ര​ന്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ പി.​വി. പ്ര​ദീ​പ​ന്‍, എ​സ്എ​സ്കെ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ടി.​പി. അ​ശോ​ക​ന്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ കെ.​വി. ദീ​പേ​ഷ്, വി​എ​ച്ച്എ​സ്ഇ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ടി.​കെ. ര​ഞ്ജി​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ന്‍ സം​സാ​രി​ച്ചു

Related posts

ഓണം ആഘോഷങ്ങള്‍ അതിരുകടക്കാതെ സൂക്ഷിക്കുക – കണ്ണൂര്‍ സിറ്റി പോലീസ്.

Aswathi Kottiyoor

എല്ലാ സർക്കാർ, കേന്ദ്ര സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകളും ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ തുറന്ന് പ്രവർത്തിക്കണം;കളക്ടർ………

Aswathi Kottiyoor

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ മ​നുഷ്യ​ജീ​വ​ൻ പൊ​ലി​യു​ന്ന​ത് സ​ർ​ക്കാ​ർ അ​നാ​സ്ഥ​മൂ​ലം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor
WordPress Image Lightbox