27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിൽക്കാനുണ്ട്‌ പൊതുമേഖലാ ബാങ്കുകളും ; നിയമ ഭേദഗതി ബില്ലുകൾ ശീതകാല സമ്മേളനത്തിൽ
Kerala

വിൽക്കാനുണ്ട്‌ പൊതുമേഖലാ ബാങ്കുകളും ; നിയമ ഭേദഗതി ബില്ലുകൾ ശീതകാല സമ്മേളനത്തിൽ

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള ബാങ്കിങ്‌ നിയമ ഭേദഗതി ബില്ലുകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റിനെ (എൻപിഎസ്‌) പെൻഷൻ ഫണ്ട്‌ റെഗുലേറ്ററി ആൻഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റിയിൽ(പിഎഫ്‌ആർഡിഎ) നിന്ന്‌ അടർത്തിമാറ്റാനുള്ള ഭേദഗതി ബില്ലും കൊണ്ടുവരും.

ബാങ്ക്‌ സ്വകാര്യവൽക്കരണത്തിനായി ബാങ്കിങ്‌ റെഗുലേഷൻ നിയമത്തിലും ബാങ്കിങ്‌ കമ്പനീസ്‌ (സ്ഥാപനങ്ങളുടെ ഏറ്റെടുക്കലും കൈമാറ്റവും) നിയമത്തിലുമാണ്‌ ഭേദഗതി. ഈ നിയമം ഭേദഗതി ചെയ്‌തായിരുന്നു നേരത്തേ ബാങ്കുകൾ ദേശസാൽക്കരിച്ചത്‌. ഭേദഗതി കൊണ്ടുവരുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എൻപിഎസിനെ കോർപറേറ്റ്‌ സ്ഥാപനമാക്കുകയെന്ന ലക്ഷ്യത്തിലാണ്‌ ഭേദഗതി. ഐഡിബിഐ ബാങ്കിനു പുറമെ രണ്ട്‌ പൊതുമേഖലാ ബാങ്കും ഒരു ജനറൽ ഇൻഷുറൻസ്‌ കമ്പനിയും 2021–-22ൽ വിൽക്കുമെന്നാണ്‌ സർക്കാർ പ്രഖ്യാപനം.

Related posts

പൊതുവിതരണ സംവിധാനം സുതാര്യമാക്കി: മന്ത്രി പി. തിലോത്തമൻ

Aswathi Kottiyoor

*സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്‌.*

Aswathi Kottiyoor

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ജ്ജ​രാ​യി ഇ​ന്ത്യ​ൻ സൈ​ന്യം; താ​ല്‍​ക്കാ​ലി​ക ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങും

Aswathi Kottiyoor
WordPress Image Lightbox