സംസ്ഥാനത്ത് മലയാള സിനിമകളുടെ റിലീസിങ് ആശങ്കയില്‍. വെള്ളിയാഴ്ച മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് പറയാനാകില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചു.
നാളത്തെ ഫിലിം ചേംബര്‍ യോഗത്തിന് ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും. തീയറ്ററുടമകള്‍ ഏകപക്ഷീയമായി തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നുവെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ അടച്ചിട്ട സംസ്ഥാനത്തെ തീയറ്ററുകള്‍ ഇന്നലെയാണ് വീണ്ടും തുറന്നത്.
സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഗണിക്കാന്‍ സര്‍ക്കാരിന്റെ നിലപാട് പുറത്തുവന്നതിന് ശേഷം മാത്രമേ റിലീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കുകയൂള്ളൂ എന്നും നിര്‍മാതാക്കളും വിതരണക്കാരും കൂട്ടിച്ചേര്‍ത്തു.
അതേസമയം മരയ്ക്കാര്‍ പോലുള്ള ബിഗ് ബഡ്ജറ്റ് സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെ എതിര്‍ക്കില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. നിര്‍മാതാക്കളെ സംബന്ധിച്ച് ഇത്തരം സിനിമകളില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തീയറ്റര്‍ റിലീസ് ലാഭമാകില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. കൂടാതെ നേരത്തെ 200 തീയറ്ററുകള്‍ മരയ്ക്കാറിന് നല്‍കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് 84 തീയറ്ററുകള്‍ മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ എന്ന് അറിയിക്കുകയായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നിര്‍മാതാക്കള്‍ കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്.