26.1 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ഇരിട്ടി ഹൈ സ്‌കൂളിൽ നിന്നും അണലിയെ പിടികൂടി
Iritty

ഇരിട്ടി ഹൈ സ്‌കൂളിൽ നിന്നും അണലിയെ പിടികൂടി

ഇരിട്ടി : സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ഇരിട്ടി ഹയർസെക്കണ്ടറി സ്കൂളിൽ നടത്തിയ പരിശോധനയിൽ ഉഗ്ര വിഷമുള്ള അണലിയെ പിടികൂടി. നിന്ന് പാമ്പിനെ പിടികൂടി. പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്ക്യൂ വിംഗ് നടത്തിയ പരിശോധനയിലാണ് സ്‌കൂളിലെ ക്ലാസ് മുറിയോട് ചേർന്ന് ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നും അണലിയെ പിടികൂടിയത്.
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർത്ഥികൾ എത്തുന്ന വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ പാമ്പുകൾ ഉണ്ടോ എന്നുള്ള പരിശോധനക്കായാണ് സോഷ്യൽ ഫോറസ്ട്രിയുടെ ഭാഗമായ പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്ക്യൂ ടീം ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയത്. സ്കൂളിൻ്റെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന ക്ലാസ് റൂമിന് തൊട്ടടുത്ത് ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ പരിശോധന നടത്തുന്നതിനിടയിലാണ് കൂറ്റൻ അണലിയെ ഇവർ കണ്ടെത്തിയത്.
ഒന്നര വർഷത്തോളമായി ആളനക്കമില്ലാത്ത ക്ലാസ് റൂമുകൾ ഉൾപ്പെടെ പാമ്പുകളുടെ ആവാസകേന്ദ്രമാകുവാനുള്ള സാഹചര്യം ഉണ്ടെന്നും ഇത്തരം പാമ്പുകളെ ശ്രദ്ധയിൽപ്പെട്ടാൽ റെസ്ക്യൂ ടീമിനെ വിവരം അറിയിക്കണമെന്നും പ്രസാദ് ഫാൻസ് അസോസിയേഷൻ റസ്ക്യൂ വളണ്ടിയർമാർ പറഞ്ഞു.
മനോജ് കാമനാട്ട്, വിജിലേഷ് കോടിയേരി, ആദർശ് മട്ടന്നൂർ, ബിജു ഇരിട്ടി, എസ്. മിഷാന്ത്, ഷിജു ചിറ്റാരിപറമ്പ്, രഞ്ജിത്ത് കുമാർ,
അജയ് മാണിയൂർ,എം. നിഖിലേഷ് തുടങ്ങിയവരുടെ സംഘമാണ് സ്കൂളുകളിൽ പരിശോധന നടത്തിയത്.

Related posts

ജനങ്ങൾ പഞ്ചായത്തിന് കൈമാറിയിട്ട് 16 വർഷം വിളമന വട്ടവയൽ – വട്ട്യങ്ങാട് റോഡിനോട് പഞ്ചായത്തധികൃതർ കാണിക്കുന്നത് തികഞ്ഞ അവഗണനയെന്ന് പ്രദേശവാസികൾ

Aswathi Kottiyoor

ചെറുവാഞ്ചേരി-കണ്ണവം റോഡിൽ ഗതാഗത സൂചക ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി…………

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം..

Aswathi Kottiyoor
WordPress Image Lightbox