21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കൊട്ടകയിൽ നിറയും സന്തോഷാരവം; തിയറ്ററുകൾ തുറക്കാനൊരുങ്ങുന്നു.
Kerala

കൊട്ടകയിൽ നിറയും സന്തോഷാരവം; തിയറ്ററുകൾ തുറക്കാനൊരുങ്ങുന്നു.

കോവിഡിന്റെ ‘നായാട്ടിൽ’ ഇരുട്ടിലായ തിയറ്ററുകളിൽ വെള്ളിവെളിച്ചം പരക്കുന്നു. കോവിഡിനെത്തുടർന്നുള്ള അടച്ചിടലിൽ പൂട്ടിയ തിയറ്ററുകളാണ്‌ തിങ്കളാഴ്‌ച തുറക്കാനൊരുങ്ങുന്നത്‌. സിനിമാപ്രേമികളുടെ ആരവം പഴയപടിയാകുമെന്ന പ്രതീക്ഷയിലാണ്‌ തിയറ്ററുടമകളും ജീവനക്കാരും.

കോവിഡ്‌ രണ്ടാം തരംഗം രൂക്ഷമായപ്പോൾ ഏപ്രിൽ 26നാണ്‌ തിയറ്ററുകൾ വീണ്ടുമടച്ചത്‌. വൺ, നായാട്ട്‌, ചതുർമുഖം, ദി പ്രീസ്റ്റ്‌ തുടങ്ങിയ സിനിമകൾ വിജയകരമായി ഓടുന്നതിനിടെയാണ്‌ മഹാമാരി തിയറ്ററുകൾക്ക്‌ പൂട്ടിട്ടത്‌. തുടർന്ന്‌ റിലീസ്‌ ചെയ്യാനിരുന്ന സിനിമകൾ പലതും മാറ്റിവെക്കേണ്ടിയും വന്നു. ആളുകൾ എത്തുന്നില്ലായിരുന്നെങ്കിലും എല്ലാ ദിവസവും തിയറ്ററുകളിൽ അൽപ്പസമയം ട്രെയിലറുകളും മറ്റും പ്രദർശിപ്പിച്ചിരുന്നു. മെഷീനുകൾ തകരാറിലാകാതിരിക്കാനാണ്‌ കാണികളില്ലെങ്കിലും പ്രദർശനം നടത്തിയത്‌. മിക്ക തിയറ്ററുകളിലും വൃത്തിയാക്കലടക്കമുള്ള ജോലികളും നടന്നിട്ടുണ്ട്‌. ഏത്‌ ദിവസവും തിയറ്റർ തുറക്കാൻ തയ്യാറാണെന്ന നിലപാടാണ്‌ ഉടമകൾക്ക്‌.

സ്റ്റാർ, കുറുപ്പ്‌, മിഷൻ സി, പ്രേമതീരം തുടങ്ങിയവയാണ്‌ ഉടൻ പ്രദർശനത്തിനെത്തുമെന്ന്‌ പ്രതീക്ഷിക്കുന്ന ചിത്രങ്ങൾ. 29ന്‌ ഈ ചിത്രങ്ങൾ റിലീസ്‌ ചെയ്യുമെന്നാണ്‌ കരുതുന്നത്‌. വൈദ്യുതി ചാർജും വിനോദ നികുതിയുമടക്കമുള്ളവയിൽ കുറവ്‌ വരുത്തണമെന്ന്‌ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്‌. വെള്ളിയാഴ്‌ച തിരുവനന്തപുരത്ത്‌ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഇക്കാര്യങ്ങളിലല്ലാം ധാരണയാകുമെന്നാണ്‌ പ്രതീക്ഷ.

Related posts

വിഴിഞ്ഞത്ത് ആദ്യകപ്പൽ 15ന്: മന്ത്രി അഹമ്മദ് ദേവർകോവിൽ

Aswathi Kottiyoor

അധ്യാപകനോടുള്ള അനാദരം വിദ്യാർഥികളുടെ അവബോധമില്ലായ്‌മ: അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

നാടൊരുങ്ങി, മയക്കുമരുന്നിനെതിരെ അണിചേരാൻ

Aswathi Kottiyoor
WordPress Image Lightbox