കണ്ണൂർ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് തേനീച്ചക്കൂടും കോളനിയും 50 ശതമാനം സബ്സിഡി നിരക്കില്‍ ലഭിക്കും. ഒരാള്‍ക്ക് അഞ്ച് തേനീച്ചക്കൂടുകള്‍ ലഭിക്കും. ഗുണഭോക്തൃ വിഹിതം മുന്‍കൂറായി അടയ്ക്കണം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ രേഖയുടെ (ആധാര്‍ കാര്‍ഡ്) കോപ്പി സഹിതം പ്രോജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഖാദി ടവര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ 30 നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700057, 949 6043754.
previous post