21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ഇരിട്ടി താലൂക്കിൽ അപകട സാധ്യാതാ മേഖല 22 ഇടങ്ങളിൽ – ക്യാമ്പ് തുറന്ന് ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന
Iritty

ഇരിട്ടി താലൂക്കിൽ അപകട സാധ്യാതാ മേഖല 22 ഇടങ്ങളിൽ – ക്യാമ്പ് തുറന്ന് ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന

ഇരിട്ടി: രണ്ടു ദിവസം കേരളത്തിൽ അതിതീവ്ര മഴക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഇരിട്ടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. 2018 ലും മറ്റും മേഖലയിലുണ്ടയായ ഉരുൾ പൊട്ടൽ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടികൾ. മേഖലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായ 22 ഇടങ്ങളിൽ ഉരുൾപൊട്ടലോ ഉരുൾ പൊട്ടലിന് സമാനമായ മണ്ണിടച്ചലോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ദേശീയ ദുരന്ത പ്രതികരണ രക്ഷാ സേനാ സംഘത്തെ ഇവിടേക്ക് നിയോഗിച്ചു.
താലൂക്ക് പരിധിയിൽ ഉരുൾപൊട്ടാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ അതീവജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് എൻ ഡി ആർ എഫിന്റെ 19 അംഗ സംഘത്തെയാണ് ഇവിടേക്ക് നിയോഗിച്ചത്. അയ്യൻകുന്ന് പഞ്ചായത്തിലെ ആനപ്പന്തി ഗവൺമെൻറ് എൽ പി സ്‌കൂളിൽ ഇവരുടെ ക്യാമ്പ് തുറന്നു. കൂടുതൽ ദുരന്ത സാധ്യതയുള്ള അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി പാറക്കപ്പാറ, ബാരാപ്പോൾ പദ്ധതിപ്രദേശം, കീഴങ്ങാനം, എടപ്പുഴ മേഖലകളിൽ എൻ ഡി ആർ എഫ്, റവന്യൂ സംഘം സന്ദർശിച്ചു. മേഖലയിലെ താമസക്കാർക്ക് മുന്നറിയിപ്പുകൾ നൽക്കുകയും അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിനും മറ്റും ഫോൺ നമ്പറുകളും കൈമാറി. ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കുന്നത് ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം. കഴിഞ്ഞ ദിവസം ഉരുൾ പൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായ ഉരുപ്പും കുറ്റി ഏഴാംകടവിൽ തങ്കച്ചന്റെ വീട് ഉൾപ്പെടുന്ന കൃഷിയിടം സംഘം സന്ദർശിച്ചു. ഇരിട്ടി താലൂക്കിലെ നാലു വില്ലേജുകളിലായി 22 സ്ഥലങ്ങളാണ് അപകട സാധ്യത മേഖലയായി കണ്ടെത്തിയിരിക്കുന്നത്. അയ്യൻ കുന്നിന് പുറമെ കൊട്ടിയൂർ, കേളകം, വയത്തൂർ, കീഴൂർ വില്ലേജിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് ഇവ .
ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശന്റെ മേൽനോട്ടത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തക്കവിധത്തിലുള്ള ക്രമീകരണങ്ങളോടെയാണ് എൻ ഡി ആർ എഫ് ഇൻസ്‌പെക്ടർ അവിനേഷ് കുമാർ, സബ്ബ് ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങൾ മേഖലയിൽ ക്യാമ്പ് ചെയ്യുന്നത്. ഡെപ്യൂട്ടി താസിൽദാർ എം. ലക്ഷ്മണൻ, അയ്യൻകുന്ന് വില്ലേജ് ഓഫീസർ മനോജ് കുമാർ,താലൂക്ക് ജീവനക്കാരായ കെ.പി. അനുരാഗ് , കെ. സി. സനീതൻ, പി. മണി, പ്രശാന്ത് കുമാർ എന്നിവരും സംഘത്തോട് ഒപ്പം ഉണ്ട്.
2018 ൽ ഉൾപ്പെടെ മുൻവർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചലും ഉണ്ടായ പ്രദേശങ്ങളാണ് അതീവ ശ്രദ്ധാ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അയ്യൻ കുന്ന് വില്ലേജിലെ പാറയ്ക്കാമല, പാലത്തിൻകടവ്, എടപ്പുഴ, രണ്ടാം കടവ് , ആനപ്പന്തിക്കവല , വാളത്തോട് എന്നിവയ്ക്ക് പുറമെ കീഴൂർ വില്ലേജിലെ എടക്കാനം, വയത്തൂർ വില്ലേജിലെ അറബി, കാലാങ്കി, കൊട്ടിയൂരിലെ ചപ്പമല, കണ്ടപ്പുനം, മേലെ ചപ്പമല, കേളകം വില്ലേജിലെ ശാന്തിഗിരി എന്നിവയാണ് അതീവ ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

Related posts

ദുരൂഹത നീങ്ങി ഗണേശ വിഗ്രഹം പഴശ്ശി ജലാശയത്തിലെത്തിയ വഴി കണ്ടെത്തി

Aswathi Kottiyoor

ഇരിട്ടി നാളികേര ഉല്‍പാദക കമ്പനിയുടെ ഭാരവാഹികള്‍ക്ക് സ്വീകരണവും ഉപഹാര സമര്‍പ്പണവും നടത്തി

Aswathi Kottiyoor

നിയന്ത്രണങ്ങളിൽ ഇളവില്ലെങ്കിലും നഗരത്തിൽ എത്തുന്നവരുടെ എണ്ണം കൂടി

Aswathi Kottiyoor
WordPress Image Lightbox