23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • മലവെള്ളപ്പാച്ചിലില്‍ ഭാഗികമായി തകര്‍ന്ന ചുങ്കക്കുന്ന് ബാവലി പാലുകാച്ചി റോഡ് ഗതാഗതയോഗ്യമാക്കി.
Kottiyoor

മലവെള്ളപ്പാച്ചിലില്‍ ഭാഗികമായി തകര്‍ന്ന ചുങ്കക്കുന്ന് ബാവലി പാലുകാച്ചി റോഡ് ഗതാഗതയോഗ്യമാക്കി.

കൊട്ടിയൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഭാഗികമായി തകര്‍ന്ന ചുങ്കക്കുന്ന് ബാവലി പാലുകാച്ചി റോഡ് പഞ്ചായത്ത് ദുരന്ത നിവാരണ സേന അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഗതാഗതയോഗ്യമാക്കി. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തി നടന്നത്.അപ്രതീക്ഷിതമായുണ്ടായ മഴയില്‍ വന്‍തോതില്‍ വെള്ളം ഒഴുകി റോഡിലും മറ്റു ഇരുവശങ്ങളിലും വന്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്.ജെയിംസ് മുഞ്ഞനാട്ട്,ജോഷി പള്ളിക്കമാലില്‍, ഷാജി നരിമറ്റം,ബിനോയി കുറൂംബുറം, ജയ്‌സണ്‍ നിരപ്പത്ത്, ജോഷി വേളാച്ചേരി ,ജോസ് കുടക്കച്ചിറ,മോഹനന്‍ പാലക്കുന്നേല്‍, ജോബിഷ് തുടങ്ങിയവര്‍ പ്രവര്‍ത്തിയില്‍ പങ്കാളികളായി.

Related posts

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

Aswathi Kottiyoor

കണ്ടപ്പനം – മന്ദം ചേരി ഇന്ദിര ഗാന്ധി റോഡ് പുനസ്ഥാപിച്ച് നല്‍കണമെന്നാവിശ്യപ്പെട്ട് കൂട്ടായ്മ സംഘടിപ്പിച്ചു.

Aswathi Kottiyoor

കൃഷിക്ക് വെല്ലുവിളിയായി മയിലുകൾ

Aswathi Kottiyoor
WordPress Image Lightbox