24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഇന്ന് 50 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ
Uncategorized

ഇന്ന് 50 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

കണ്ണൂർ ജില്ലയിൽ ഒക്ടോബർ 20(ബുധൻ ) 50 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ നൽകും. 40 കേന്ദ്രങ്ങളിൽ കോവിഷിൽഡും , 10 കേന്ദ്രങ്ങളിൽ കോവാക്‌സിൻ രണ്ടാം ഡോസുമാണ് നൽകുക.
എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്‌സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം . സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്‌സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. 18 വയസിനു മുകളിൽ പ്രായമുള്ള കോളേജ് വിദ്യാർത്ഥികൾ വാക്‌സിനേഷൻ സ്വീകരിക്കാൻ ബാക്കി ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് വാക്‌സിനേഷൻ സ്വീകരിക്കണം 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ വാക്‌സിനേഷൻ എടുക്കാൻ ബാക്കിയുണ്ടെങ്കിൽ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്‌സിൻ എടുക്കണം. ഇനിയുള്ള ദിവസങ്ങളിൽ സെക്കന്റ് ഡോസിന് മുൻഗണനയുള്ളതിനാൽ , ഫസ്റ്റ് ഡോസ് വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്സിനേഷൻ സെന്ററുമായി ബന്ധപ്പെട്ട് വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 8281599680, 8589978405, 8589978401 0497 2700194 , 04972713437.

Related posts

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

Aswathi Kottiyoor

കൊട്ടിയൂരിൽ കൃഷി നശിപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉൾക്കാട്ടിലേക്ക് തുരത്തി

Aswathi Kottiyoor

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് കൈലാസം പടി സന്ദർശിച്ചു

Aswathi Kottiyoor
WordPress Image Lightbox