28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് കൈലാസം പടി സന്ദർശിച്ചു
Uncategorized

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് കൈലാസം പടി സന്ദർശിച്ചു

കേളകം: പരിസ്ഥിതി പഠനത്തി ൻ്റെ ഭാഗമായി കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ എച്ച് എസ് എസ് വിഭാഗം സ്കൗട്ട് & ഗൈഡ്സ് ,ഭൂമിക്ക് വിള്ളൽ സംഭവിച്ച ശാന്തിഗിരി കൈലാസംപടി മേഖല സന്ദർശിച്ചു.വാർഡ് മെമ്പർ സജീവൻ പാലുമ്മി, പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്,പി ടി എ പ്രസിഡണ്ട് എം.പി സജീവൻ, അധ്യാപകരായ കെ വി ബിജു, സ്മിത കേളോത്ത് എന്നിവർക്കൊപ്പമാണ് മുപ്പതോളം സ്കൗട്ട്&ഗൈഡ്സ് വിദ്യാർത്ഥികൾ ഇവിടം സന്ദർശിച്ചത്. ശാന്തിഗിരി മലനിരകളുടെ മനോഹാരിത ആസ്വദിച്ച വിദ്യാർത്ഥികൾ ഭൂമിക്കും വീടുകൾക്കും സംഭവിച്ച വിള്ളലുകൾ നേരിട്ടു കണ്ട് ആശങ്കയോടെയാണ് വിദ്യാലയത്തിലേക്ക് മടങ്ങിയത്.

Related posts

ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വിധി നവംബർ 4 ന്; 26 ദിവസത്തിൽ വിചാരണ പൂർത്തിയാക്കി

Aswathi Kottiyoor

പരിസ്ഥിതി വാരാഘോഷം നടത്തി

Aswathi Kottiyoor

‌വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസ്: യൂത്ത്‌ കോൺഗ്രസും യുവമോർച്ചയും തമ്മിൽ പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ

Aswathi Kottiyoor
WordPress Image Lightbox