27.8 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • തെറ്റുവഴി വേക്കളത്ത കോട്ടായി ഗണേശൻ ഇരിട്ടി പുഴയിൽ വീണ് മരിച്ചു
Peravoor

തെറ്റുവഴി വേക്കളത്ത കോട്ടായി ഗണേശൻ ഇരിട്ടി പുഴയിൽ വീണ് മരിച്ചു

പേരാവൂർ: തെറ്റുവഴി വേക്കളത്ത കോട്ടായി ഗണേശൻ(41) ഇരിട്ടി പുഴയിൽ വീണ് മരിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പുഴയിലൂടെ ഒരാൾ ഒഴുകിവരുന്നത് കണ്ട ഫാസിര എന്നയാൾ വിവരം അറിയിച്ചതിനെതുടർന്ന് ഇരിട്ടി പോലീസും ഫയർഫോഴ്സും പാലത്തിനു സമീപത്തും തിരച്ചിൽ നടത്തുന്നതിനിടയിലാണ് തന്തോട് ജംഗ്ഷനു സമീപത്തുള്ള പുഴയിലൂടെ ഗണേശൻ ഒഴുകി വരുന്നത് കണ്ടത് . കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വർഷങ്ങളായി കടത്തുംകടവിൽ താമസിച്ച് റബ്ബർ ടാപ്പിംഗ് നടത്തിവരികയായിരുന്നു.മൃതദേഹം പരിയാരം മെഡിക്കൽ കോളേജാസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
വേക്കളത്തെ പരേതരായ പുലപ്പാടി കൃഷ്ണന്റെയും കുഞ്ഞിമാതയുടെയും മകനാണ് അവിവാഹിതനായ ഗണേശൻ.
സഹോദരങ്ങൾ:കാർത്ത്യായനി,ജനാർദ്ദനൻ

Related posts

ഉദ്യോഗാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്ത് മന്ത്രി

Aswathi Kottiyoor

രക്തദാന ക്യാമ്പ് ഇന്ന് നടക്കും

Aswathi Kottiyoor

യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox