22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ യെല്ലോ അ​ല​ര്‍​ട്ട് 22 വ​രെ
kannur

ജി​ല്ല​യി​ല്‍ യെല്ലോ അ​ല​ര്‍​ട്ട് 22 വ​രെ

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് 20 ന് ​ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും 21 മു​ത​ല്‍ 22 വ​രെ യെല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു.
താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, ന​ദീ​തീ​ര​ങ്ങ​ള്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ -മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍, വി​വി​ധ തീ​ര​ങ്ങ​ളി​ല്‍ ക​ട​ലാ​ക്രമ​ണം ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും മേ​ല്‍​ക്കൂ​ര​ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും വ​രും ദി​വ​സ​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ര​ക്ഷ​യെ ക​രു​തി മാ​റി താ​മ​സി​ക്കാ​ന്‍ ത​യാ​റാ​ക​ണം.
സ്വ​കാ​ര്യ-​പൊ​തു ഇ​ട​ങ്ങ​ളി​ല്‍ അ​പ​ക​ട​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍/​പോ​സ്റ്റു​ക​ള്‍/​ബോ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​തും മ​ര​ങ്ങ​ള്‍ കോ​തി ഒ​തു​ക്കേ​ണ്ട​തു​മാ​ണ്. അ​പ​ക​ടാ​വ​സ്ഥ​ക​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്ത​ണം.
ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ എ​മ​ര്‍​ജ​ന്‍​സി കി​റ്റ് അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്ക​ണം. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ള്‍ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ന്‍​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ ഇ​റ​ങ്ങാ​ന്‍ പാ​ടു​ള്ള​ത​ല്ല.
അ​ണ​ക്കെ​ട്ടു​ക​ളു​ടെ താ​ഴെ താ​മ​സി​ക്കു​ന്ന​വ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടാ​നു​ള്ള സാ​ധ്യ​ത മു​ന്‍​കൂ​ട്ടി ക​ണ്ടു കൊ​ണ്ടു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ക​യും അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റി​ത്താ​മ​സി​ക്കു​ക​യും വേ​ണം. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ര്‍​ദേശി​ച്ചു.
കേ​ര​ള -ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഒ​ക്ടോ​ബ​ർ 20 മു​ത​ൽ 22 വ​രെ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ളതി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ജില്ലയിൽ വിപുലമായി നടപ്പാക്കും

Aswathi Kottiyoor

ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 3 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

ജില്ലയില്‍ (18/08/2021) 1326 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor
WordPress Image Lightbox