24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • സ​ബ്സി​ഡി ല​ഭി​ച്ചി​ല്ല; മ​ത്സ്യ​ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ൽ
kannur

സ​ബ്സി​ഡി ല​ഭി​ച്ചി​ല്ല; മ​ത്സ്യ​ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ൽ

ഇ​രി​ട്ടി: പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​യി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കാ​തെ മു​ഴ​ക്കു​ന്നി​ലെ മ​ത്സ്യ​ക​ർ​ഷ​ക​ർ.​പാ​ല​പ്പു​ഴ​യി​ലെ ബ​യോ ഫ്ലോ​ക് ക​ർ​ഷ​ക​രാ​യ ര​ഞ്ജി​ത്തും ഭാ​ര്യ രാ​ജി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് സ​ബ്സി​ഡി ല​ഭി​ക്കാ​ത്ത​ത്.

ഇ​വ​രെ കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് ല​ക്ഷ​ങ്ങ​ൾ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ചെ​യ്ത പ​തി​ന​ഞ്ചോ​ളം ക​ർ​ഷ​ക​ർ സ​ബ്‌​സി​ഡി ല​ഭി​ക്കാ​തെ ക​ട​ക്കെ​ണി​യി​ലാ​യി.

സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ലെ ജൈ​വ മ​ത്സ്യ​ക​ർ​ഷ​ക പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഇ​വ​ർ കൃ​ഷി ആ​രം​ഭി​ച്ച​ത്. ഫി​ഷ​റീ​സി​ന്‍റെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വി​ശ്വ​സി​ച്ച് ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ രൂ​പ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് ഓ​രോ ക​ർ​ഷ​ക​നും കൃ​ഷി​യി​റ​ക്കി​യ​ത്. എ​ന്നാ​ൽ പ​ദ്ധ​തി​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ച എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് ചെ​ല​വ​ഴി​ക്കാ​തെ പാ​ഴാ​വു​ക​യാ​യി​രു​ന്നു.

മാ​ർ​ച്ച് 31നു ​മു​ന്പ് വി​ത​ര​ണം ചെ​യ്യേ​ണ്ടി​യി​രു​ന്ന ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ധ​ന​കാ​ര്യ വ​കു​പ്പി​ന് ക​ത്ത് എ​ഴു​തി​യ​ത് അതിന് മൂ​ന്ന് ദി​വ​സം മു​ന്പ് മാ​ത്ര​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തു​ക ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം സ്പി​ൽ ഓ​വ​റാ​യി അ​നു​വ​ദി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ്പാ​യി​ട്ടി​ല്ല.

ജി​ല്ല​യി​ലെ ഇ​ത​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ബ്‌​സി​ഡി കൃ​ത്യ​സ​മ​യ​ത്തു ല​ഭി​ച്ച​പ്പോ​ഴാ​ണ് മു​ഴ​ക്കു​ന്നി​ലെ ക​ർ​ഷ​ക​ർ​ക്ക് മാ​ത്രം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ വി​ന​യാ​യ​ത്. വ​ർ​ധി​ച്ച ചെ​ല​വും വി​ള​വ് കു​റ​വും മി​ക​ച്ച വി​ത്തി​ന്‍റെ അ​ഭാ​വ​വും ജൈ​വ മ​ത്സ്യ​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ കു​റ​യു​ന്ന​തും ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഇ​നി​യും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ജൈ​വ മ​ത്സ്യ​ക​ർ​ഷ​ക​ർ.

Related posts

പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ല പഞ്ചായത്തിന് …………..

Aswathi Kottiyoor

കാൽടെക്സിൽ ബസുകൾ നിർത്തുന്നത് തോന്നിയപടി

കണ്ണൂർ ജില്ലയില്‍ 1657 പേര്‍ക്ക് കൂടി കൊവിഡ് ; 1624 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox