24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാരവൻ ഇറക്കാം; സർക്കാർ തരും ഏഴരലക്ഷം
Kerala

കാരവൻ ഇറക്കാം; സർക്കാർ തരും ഏഴരലക്ഷം

വിനോദസഞ്ചാരികൾക്കായി കാരവൻ സജ്ജീകരിക്കുന്നവർക്ക്‌‌ ധനസഹായം നൽകാനായി അഞ്ചു കോടി രൂപ സർക്കാർ അനുവദിച്ചു. കാരവൻ ടൂറിസംനയം അനുസരിച്ചാണ്‌ പദ്ധതി. ആദ്യ 100 കാരവന്‌ ഏഴരലക്ഷം രൂപയോ നിക്ഷേപത്തിന്റെ 10 ശതമാനമോ ഏതാണോ കുറവ്‌ അത്‌ ലഭിക്കും. 101 മുതൽ 200 വരെ അഞ്ചുലക്ഷം വീതമോ നിക്ഷേപത്തിന്റെ 10 ശതമാനമോ, കുറവായ തുക നൽകും.

201 മുതൽ 300 വരെ രണ്ടരലക്ഷമോ നിക്ഷേപത്തിന്റെ അഞ്ച്‌ ശതമാനമോ, കുറഞ്ഞ തുക ലഭിക്കും. വ്യക്തിക്കോ സ്ഥാപനത്തിനോ അഞ്ചു കാരവനുവരെയാണ്‌ സഹായം. മൂന്നുവർഷത്തിനുള്ളിൽ 300 കാരവന്‌ സബ്‌ഡിസി നൽകും. ഇവ മറ്റ്‌ ആവശ്യത്തിന്‌ ഉപയോഗിക്കാൻ ടൂറിസംവകുപ്പിന്റെ അനുമതിവേണം. രജിസ്‌ട്രേഷൻ കഴിഞ്ഞ്‌ അഞ്ചുവർഷത്തിനുള്ളിൽ കാരവൻ പിൻവലിച്ചാൽ നിക്ഷേപധനസഹായം പലിശയടക്കം തിരിച്ചടയ്‌ക്കണം. കേന്ദ്ര മോട്ടോർവാഹന നിയമമനുസരിച്ചാകണം നിർമാണം.

സ്വകാര്യ, പൊതുമേഖലാ, സംയുക്ത സംരംഭമായി കാരവൻ പാർക്കുകൾ വികസിപ്പിക്കും. അഞ്ച്‌ കാരവനെങ്കിലും പാർക്ക്‌ ചെയ്യാനാകുന്ന നിലയിൽ അര ഏക്കറെങ്കിലും ഇതിന്‌ ആവശ്യമാണ്‌. നിരീക്ഷണ സംവിധാനവും സുരക്ഷാജീവനക്കാരെയും ഉറപ്പാക്കും.

Related posts

കാട്ടുപന്നി ആക്രമണത്തില്‍ അടക്കാത്തോട് സ്വദേശിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിന് തയ്യാറായേക്കും.

Aswathi Kottiyoor

100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന്
 അനുമതി വേണ്ട ടെലികോം വിൽപ്പന ; ഇനി പരിധിയില്ല.

Aswathi Kottiyoor
WordPress Image Lightbox