22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാരം ഉടൻ
kannur

ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാരം ഉടൻ

കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി കൊതേരി ഭാഗത്ത് ഏറ്റെടുക്കുന്ന ഭൂമിയ്‌ക്കുള്ള നഷ്ടപരിഹാര തുക ഉടൻ ലഭ്യമാക്കുമെന്ന്‌ കെ കെ ശൈലജ എംഎൽഎ പറഞ്ഞു.
റവന്യു ഉദ്യോഗസ്ഥരുടെയും ഭൂവുടമകളുടെയും യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. തുക രണ്ട് ദിവസത്തിനകം ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെ അക്കൗണ്ടിലേക്ക് മാറ്റുമെന്ന് കിൻഫ്ര ഉദ്യോഗസ്ഥർ അറിയിച്ചു. നഷ്ടപരിഹാരം നവംബർ ആദ്യവാരം നൽകുന്നതിനുള്ള നടപടി കൈക്കൊള്ളാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട് കൊതേരി മേഖലയിൽ 19.73 ഹെക്ടർ ഏറ്റെടുക്കുന്നതിന്റെ അവസാനഘട്ടമെത്തിയ സാഹചര്യത്തിലാണ് എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്.
ഭൂമി ഏറ്റെടുക്കാൻ നിലവിൽ അനുവദിച്ച തുക കിൻഫ്രയുടെ അക്കൗണ്ടിലാണ്. ഇത് രണ്ട് ദിവസത്തിനകം തഹസിൽദാറുടെ അക്കൗണ്ടിലേക്ക് കൈമാറുമെന്ന് കിൻഫ്രാ നോഡൽ ഓഫീസർ കെ വി ഗംഗാധരൻ പറഞ്ഞു. ഗുണഭോക്താക്കളുടെ രേഖകൾ പരിശോധിച്ചുവരികയാണ്. നവംബർ 15നകം മുഴുവൻ തുകയും കൊടുത്തുതീർക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യോഗത്തിൽ നഗരസഭ വൈസ്‌ ചെയർമാൻ പി പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, വൈസ് പ്രസിഡന്റ് അനിൽകുമാർ, ഡെപ്യൂട്ടി കലക്ടർ രഞ്ചിത്, തഹസിൽദാർ രാധാകൃഷ്ണൻ, കിൻഫ്ര നോഡൽ ഓഫീസർ കെ വി ഗംഗാധരൻ, കെ പി രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ഗ​താ​ഗ​ത-​പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം

Aswathi Kottiyoor

അതിഥി തൊഴിലാളികളുടെ രക്തദാന ക്യാമ്പ് നടത്തി

Aswathi Kottiyoor

പ​നി​ക്കി​ട​ക്ക​യി​ൽ ക​ണ്ണൂ​ർ‌‌; പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ചി​കി​ത്സ തേ​ടി​യ​ത് 8435 പേ​ർ

Aswathi Kottiyoor
WordPress Image Lightbox