24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മഴ ശക്തം; റ​ബ​ർ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
kannur

മഴ ശക്തം; റ​ബ​ർ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

മ​ഴ ശ​ക്ത​മാ​യ​തോ​ടെ റ​ബ​ർ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. രാ​ത്രി​യും രാ​വി​ലെ​യും മ​ഴ ക​ന​ക്കു​ന്ന​തി​നാ​ൽ റ​ബ​ർ വെ​ട്ടി പാ​ൽ ശേ​ഖ​രി​ക്കാ​ൻ സാ​ധി​ക്കാ​തെ​യാ​യി. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം റ​ബ​ർ ഷീ​റ്റി​ന് 170 രൂ​പയോളം വി​പ​ണി വി​ല​യു​ള്ള സ​മ​യ​ത്താ​ണു മ​ഴ ക​ർ​ഷ​ർ​ക്ക് വി​ന​യാ​യി മാ​റി​യ​ത്. മ​ഴ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ചെ​യ്യു​ന്ന റെ​യി​ൻ ഗാ​ർ​ഡിം​ഗ് തു​ട​ർ​ച്ച​യാ​യ ന​ന​വു മൂ​ലം പ്ര​യോ​ജ​നം ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണു ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.അ​ന്യ​സം​സ്ഥാ​ന​ത്തെ​യും നാ​ട്ടി​ലെ​യും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക വീ​ടു​ക​ളി​ൽ താ​മ​സി​ച്ചാ​ണു ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ മ​ഴ മൂ​ലം ടാ​പ്പിം​ഗ് മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ വ​രു​മാ​നം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. റ​ബ​ർ തോട്ട ങ്ങളി ൽ പു​ല്ലു​ക​ൾ വ​ള​ർ​ന്ന് വ​ലു​താ​കു​ന്ന​തും ബു​ദ്ധി​മു​ട്ടാ​കു​ന്നു. കാ​ട് തെ​ളിക്കാ​ൻ കൂ​ലി​ക്ക് ആ​ളെ വയ്ക്കു​മ്പോ​ൾ വ​ലി​യ തോ​തി​ൽ പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്നു.ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ ഒ​ന്നോ ര​ണ്ടോ ത​വ​ണ​യാ​ണ് ടാ​പ്പിം​ഗ് ന​ട​ക്കു​ന്ന​ത്. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ധ​ന​ന​ഷ്ട​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. കൂ​ടാ​തെ ല​ഭി​ച്ച റ​ബ​ർ ഷീ​റ്റു​ക​ളാ​ക​ട്ടെ ഉ​ണ​ക്കാ​ൻ മ​തി​യാ​യ വെ​യി​ൽ കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്. ഇ​നി​യും മ​ഴ തു​ട​ർ​ന്നാ​ൽ ടാ​പ്പിം​ഗ് പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​രു​മെ​ന്നാ​ണു ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ മ​ഴ മൂ​ലം മ​റ്റു മേ​ഖ​ല​യി​ലേ​ക്കു തൊ​ഴി​ൽ തേ​ടി പോ​കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

Related posts

ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം: മൂ​ന്ന് പ​ദ്ധ​തി​ക​ൾ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

അഞ്ച് വര്‍ഷത്തിനിടെ ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 458 കോടി: മന്ത്രി കെ രാധാകൃഷ്ണന്‍

Aswathi Kottiyoor

വേനൽക്കാല സമയക്രമത്തിൽ കൂടുതൽ സർവീസുകളുമായി കണ്ണൂർ വിമാനത്താവളം

Aswathi Kottiyoor
WordPress Image Lightbox