• Home
  • Kelakam
  • മഴമുന്നറിയിപ്പ് ; മുന്നൊരുക്കവുമായി കേളകം ഗ്രാമ പഞ്ചായത്ത് യോഗം ചേര്‍ന്നു
Kelakam

മഴമുന്നറിയിപ്പ് ; മുന്നൊരുക്കവുമായി കേളകം ഗ്രാമ പഞ്ചായത്ത് യോഗം ചേര്‍ന്നു

കേളകം: ഒക്ടോബര്‍ 20, 21 തീയതികളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേളകം ഗ്രാമപഞ്ചായത്തില്‍ കൈകൊള്ളേണ്ട മുന്‍കരുതല്‍ നടപടികളേക്കുറിച്ച് ആലോചിക്കുന്നതിന് യോഗം ചേര്‍ന്നു. പ്രകൃതി ക്ഷോഭത്തെ നേരിടാന്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടി, മേമല, മേലേ കണ്ടംതോട് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളത്. ആവശ്യമെങ്കില്‍ ഈ മേഖലയിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും ദുരിതാശ്വാസ ക്യാമ്പുകളായി കോളിത്തട്ട് ഗവ : എല്‍ പി സ്‌കൂള്‍, ചെട്ടിയാംപറമ്പ് ഗവ : യു പി സ്‌കൂള്‍, മഞ്ഞളാംപുറം യു പി സ്‌കൂള്‍ എന്നിവ ഉപയോഗിക്കാനും തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ആംബുലന്‍സ്, ജെ സി ബി, ക്രെയിന്‍, മറ്റ് വാഹനങ്ങള്‍ എന്നിവയും ആവശ്യമായ ഉപകരണങ്ങളും സജ്ജീകരിക്കാന്‍ തീരുമാനിച്ചു.

Related posts

ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ മുങ്ങി മരിച്ച ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ്, മകൻ ആറു വയസ്സുകാരൻ നെബിൻ ജോസ് എന്നിവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി.

Aswathi Kottiyoor

പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: വെള്ളൂന്നി സ്വദേശിക്കെതിരെ കേസെടുത്തു………..

Aswathi Kottiyoor

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox